ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി ഇമ്രാൻ ഖാൻ. ഇന്ന് രാത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേർത്തിരിക്കുകയാണ് ഇമ്രാൻ ഖാൻ. പാകിസ്ഥാൻ സമയം രാത്രി 9 നാണ് മന്ത്രസഭാ യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം പാക് ദേശീയ അസംബ്ലി യോഗം തുടരുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടരയോടെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് ആദ്യ സൂചനകൾ പുറത്തുവന്നതെങ്കിലും ഇപ്പോൾ വൈകുമെന്നാണ് വ്യക്തമാകുന്നത്. രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തിൽ രാവിലെ പത്തരയ്ക്ക് സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ അസസ് ഖൈസർ സഭ നിർത്തിവെച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |