SignIn
Kerala Kaumudi Online
Saturday, 20 April 2024 6.57 AM IST

'ഏകലോകം ഏകാരോഗ്യം' ചർച്ച ചെയ്ത് പരിഷത്തിന്റെ നാടക പ്രയാണം

parishath
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഏകലോകം ഏക ആരോഗ്യം നാടകം വടകര പുതിയ സ്റ്റാൻഡിൽ അരങ്ങേറിയപ്പോൾ

വടകര: ജീവിക്കുന്ന കാലവും പ്രകൃതിയും കഴിഞ്ഞ ഏതാനും ദശകങ്ങളായി പ്രതിസന്ധിയിലാണ്. കൊവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും സന്തുലിതമായ നിലനിൽപ്പിനെ തന്നെയാണ് ബാധിച്ചിരിക്കുന്നത്. ഈ സന്ദർഭത്തിലാണ് 'ഏകലോകം ഏകാരോഗ്യം' ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നത്. ഈ സന്ദേശമുൾക്കൊണ്ടുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാടകയാത്ര വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അവതരിപ്പിക്കപ്പെട്ടു. പരിഷത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകി. നാടകാവതരണത്തിന് മുമ്പെ പരിഷത്ത് സംസ്ഥാന സെക്രട്ടറി പി.രമേഷ് കുമാർ ആ മുഖഭാഷണം നടത്തി. കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശിധരൻ മണിയൂർ ശ്രീശൻ കുനിയിൽ ജാഥ ലീഡർ കുഞ്ഞികൃഷ്ണൻ, പി.ബാലൻ, എടയത്ത് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, DRAMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.