കൊച്ചി: ലോക ഹോമിയോപ്പതി ദിനമായ ഇന്ന് ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിക്കും. എറണാകുളം സൗത്ത് ഹോട്ടൽ സൗത്ത് റീജൻസിയാണ് വേദി. കൊവിഡിന് ഹോമിയോ ചികിത്സയ്ക്ക് കോടതി വിധി നേടിയെടുത്ത ഡോ.ജയപ്രസാദ് കരുണാകരൻ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡോ.കെ.അശ്വിൻ, എറണാകുളം ചാപ്റ്റർ സെക്രട്ടറി ഡോ.സാദത്ത് സേട്ട് തുടങ്ങിയവർ സംസാരിക്കും. ഡോ.ഗിരീഷ് നവാഡ, ഡോ.സാറാ നന്ദന, ഡോ.അമൽ ചന്ദ്ര എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ.കെ.അശ്വിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |