ന്യൂഡൽഹി:പരീക്ഷാഫലം പ്രഖ്യാപിച്ച് 180 ദിവസത്തിനുള്ളിൽ എല്ലാ വിദ്യാർത്ഥികൾക്കും ബിരുദ സർട്ടിഫിക്കറ്റ് നൽകണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ (യു.ജി.സി)എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. അവസാന വർഷ മാർക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണൽ ബിരുദവും നൽകണം. ബിരുദം നൽകുന്നതിനുള്ള യു. ജി. സി നിയമങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ലംഘിക്കുന്ന സർവകലാശാലകൾക്കെതിരെ റെഗുലേഷൻ 9, യു ജി സി (പരാതി പരിഹാരം) റെഗുലേഷൻ 2012 ൽ വിജ്ഞാപനം ചെയ്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |