തൃക്കാക്കര: കൊവിഡ് മഹാമാരി മൂലം വിരസമായിരുന്ന അവധി ദിനങ്ങൾക്ക് അറുതി വരുത്തി കൂട്ടുകൂടിയും പാട്ടും ചിരിയും ചിന്തയുമായി കുട്ടികളെത്തിയപ്പോൾ കുട്ടി ക്യാമ്പ് ഹിറ്റായി മാറി. തൃക്കാക്കര നഗരസഭ പതിനാലാം വാർഡ് കൗൺസിലർ ഉണ്ണി കാക്കനാടിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് പിള്ളേർസെറ്റ് 2022 സംഘടിപ്പിച്ചത്. പ്രശസ്ത ശിശുരോഗ വിദഗ്ദ്ധ ഡോ.മേഴ്സി ടോംസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റേഡിയോ ജോക്കി ശരത് ക്ലാസുകൾ നയിച്ചു. ഡോ.എം.സി.ദിലീപ്കുമാർ, റാഷിദ് ഉള്ളംപിള്ളി, സി.സി വിജു, ശോഭി രാമചന്ദ്രൻ, രാജേശ്വരി ജയദേവൻ, ശ്രീജ ദിനേശ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |