SignIn
Kerala Kaumudi Online
Friday, 19 April 2024 5.38 PM IST

കുറിപ്പടിയില്ലാതെ സ്റ്റിറോയിഡ് ക്രീമുകളുടെ വിപണനം... വെളുക്കാൻ തേച്ചത് പാണ്ടാകരുത്!

s

ആലപ്പുഴ: സ്റ്റിറോയിഡ് അടിസ്ഥാനമാക്കിയുള്ള ക്രീമുകളുടെ അനിയന്ത്രിതവും അമിതവുമായ ഉപയോഗം ചർമ്മ സംബന്ധമായ സങ്കീർണ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഷെഡ്യൂൾ എച്ച് മരുന്നുകളുടെ വിഭാഗത്തിൽ വരുന്നതിനാൽ സ്റ്റിറോയിഡ് അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം വിതരണം ചെയ്യേണ്ടതാണ്. പക്ഷെ കേരളത്തിൽ ഇവ കുറിപ്പടിയില്ലാതെ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ടോപ്പിക്കൽ സ്റ്റിറോയിഡുകൾ തത്ക്ഷണം ആശ്വാസം നൽകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ ചർമ്മത്തിന് ദോഷകരമായി മാറും.

ഫെയർനസ് ക്രീമുകൾ വഴി മുഖത്തെ സുഷിരങ്ങൾ അടഞ്ഞേക്കാൻ സാദ്ധ്യതയുണ്ട്. പലതരം അലർജികൾക്കും കാരണമാകും. ടോപ്പിക്കൽ സ്റ്റിറോയിഡുകൾ അടങ്ങിയവയ്ക്ക് രോഗിയുടെ ചർമ്മം നേർത്തതാക്കാനും ചുവപ്പ് വർദ്ധിപ്പിക്കാനും രക്തക്കുഴലുകൾ ദൃശ്യമാക്കാനും കഴിയുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മുഖത്തെ കറുത്ത പാടുകൾ മാറാൻ ദീർഘകാലം ഇത്തരം ക്രീമുകൾ ഉപയോഗിച്ചതിനെ തുടർന്ന് മുഖം കരുവാളിച്ച് ചികിത്സയ്ക്കെത്തുന്നവരുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഈ ക്രീമുകൾ ചുരുങ്ങിയ കാലം മാത്രമേ ഉപയോഗിക്കാവു. രാത്രിയിലാണ് പുരട്ടേണ്ടത്. രാവിലെ കഴുകിക്കളഞ്ഞ ശേഷം ആ ഭാഗത്ത് സൺ പ്രൊട്ടക്ഷൻ ക്രീം പുരട്ടിയ ശേഷമേ പുറത്തിറങ്ങാവൂ. ക്രീം പുരട്ടിയ ഭാഗത്ത് നേരിട്ട് വെയിലേൽക്കുന്നത് ചർമ്മ പ്രശ്നങ്ങൾ രൂക്ഷമാക്കാം

പാർശ്വഫലങ്ങൾ
രക്തക്കുഴലുകൾ വലുതാകും

അമിത രോമവളർച്ച
അമിതമായ ചുവപ്പ്


.

ഒരു മെഡിക്കൽ ഷോപ്പുടമ സമൂഹ മാദ്ധ്യത്തിൽ പങ്കുവെച്ച കുറിപ്പ്

ചർമ്മം വെളുക്കാനുള്ള ക്രീമുകൾ ധാരാളമായി വിപണിയിൽ സുലഭമാണ്. പ്രത്യേകിച്ച് യുവതീയുവാക്കൾ ധാരാളമായി ഇവ ഉപയോഗിക്കുന്നു. ഒരു ഡോക്ടറും ഇവ കുറിക്കാറില്ല. എങ്കിലും എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഇവയ്ക്ക് നല്ല കച്ചവടമാണുള്ളത്. ഈയിടെ ഷോപ്പിൽ വന്ന ഒരു സ്ത്രീയുടെ അനുഭവത്തിൽ നിന്നാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലായത്. 16 വയസുള്ള മകൾ മുഖക്കുരുവിന്റെ കറുത്ത പാട് മാറാനായി ഒരു കൂട്ടുകാരിയുടെ നിർദ്ദേശ പ്രകാരം ഒരു ക്രീം വാങ്ങി ഉപയോഗിച്ചു. തുടർന്ന് മുഖത്തെ പാടുകൾ മാറുകയും തക്കാളി പോലെ മുഖം ചുവന്ന് കൂടുതൽ സുന്ദരമാവുകയും ചെയ്തു. കുറേ നാളത്തെ ഉപയോഗശേഷം ക്രീം ഉപയോഗം നിർത്തി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുഖം കരുവാളിച്ച് വികൃതമാവാൻ തുടങ്ങി. പിന്നീട് ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യങ്ങൾ ബോദ്ധ്യമായത്. ഈ ക്രീമുകൾ ഉപയോഗിച്ച ഇതേ അവസ്ഥയിൽപ്പെട്ട പലരും ചികിത്സ തേടി വരുന്ന വിവരം ഡോക്ടർ പറഞ്ഞു. കറുത്ത പാടുകളും മറ്റും മാറാനായി ഇവ ഉപയോഗിക്കാം: പക്ഷേ, വളരെ കുറച്ചു കാലം മാത്രം ഉപയോഗിക്കുക. പല ഉത്തരേന്ത്യൻ തൊഴിലാളികളും ഇവ ധാരാളമായി ഉപയോഗിച്ച് പൊരിവെയിലത്ത് പണിയെടുക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാപാരി സുഹൃത്തുക്കളും ഇവ ഗൗരവമായി കണ്ട്, വാങ്ങാൻവരുന്നവർക്ക് മനസ്സിലാക്കിക്കൊടുക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.