കൊച്ചി: എം.ജി.സർവകലാശാല 2021ൽ നടത്തിയ ത്രിവത്സര എൽ.എൽ.ബി പരീക്ഷയിൽ ഒന്നും മൂന്നും റാങ്കുകളും പഞ്ചവത്സര എൽ.എൽ.ബിയിൽ മൂന്നാം റാങ്കും പൂത്തോട്ട ശ്രീനാരായണ ലാ കോളേജിന്.
ത്രിവത്സര എൽ.എൽ.ബി ഒന്നാം റാങ്ക് നേടിയ ശരണ്യ ടി.നായർ ആലപ്പുഴ കലവൂർ ടി.ജി.ഭവനത്തിൽ സുമേഷ് കുമാറിന്റെ ഭാര്യയും കലവൂർ കുറ്റിപ്പുറത്ത് വീട്ടിൽ കെ.സി.മോഹനൻ നായരുടെയും തുളസിയുടെയും മകളുമാണ്.മൂന്നാം റാങ്ക് നേടിയ മഞ്ജു ലൂക്കോസ് ഇടുക്കി മുരിങ്ങാശേരി ഇടമനക്കുന്നേൽ വീട്ടിൽ ലൂക്കോസിന്റെയും ലൂസി ലൂക്കോസിന്റെയും മകളാണ്.
പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ കീർത്തി രാജാണ് മൂന്നാം റാങ്ക് നേടിയത്. കോട്ടയം ചെറുകര മുളമ്പത്ത് രാജന്റെയും തൊടുപുഴ ഗവ. എച്ച്.എസ്.എസ് ടീച്ചർ ഷാജി മോളുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |