SignIn
Kerala Kaumudi Online
Friday, 19 April 2024 12.19 PM IST

'റമദാൻ നൈറ്റ്സ് 2022' ഷോപ്പിംഗ് ഫെസ്റ്റിവെൽ 22 മുതൽ

3
റമദാൻ

കോഴിക്കോട് : റംസാനോടനുബന്ധിച്ച് 'റമദാൻ നൈറ്റ്സ് 2022' ഷോപ്പിംഗ് ഫെസ്റ്റിവെലുമായി കാലിക്കറ്റ് ട്രേഡ് സെന്റർ. ഈ മാസം 22 മുതൽ മെയ് രണ്ട് വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വൈകീട്ട് ആറു മുതൽ പുലർച്ചെ രണ്ടു വരെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഷോപ്പിംഗ് ചെയ്യാം. കുടുംബവുമായി വന്ന് ഷോപ്പിംഗും നോമ്പുതുറയും നിസ്‌കാരവുമെല്ലാം നിർവഹിക്കാൻ ട്രേഡ് സെന്ററിൽ സൗകര്യമൊരുക്കും. ഇവന്റ് ഗ്രൂപ്പായ ഡ്രോപ്‌ബോക്‌സ് എന്റർടെയ്ൻമെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
80 സ്റ്റാളുകൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പ്രാർത്ഥനാ മുറികൾ, കുട്ടികൾക്കുള്ള കളിയിടങ്ങൾ, സെന്ററിന് പുറത്ത് 16 ലേറെ സ്റ്റാളുകളുള്ള ഫുഡ് സ്ട്രീറ്റ് എന്നിവയും ഒരുക്കുന്നുണ്ട്. ഇഫ്ത്താർ പാർട്ടി പാക്കേജുകൾക്കുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. വിശാലമായ വാഹന പാർക്കിംഗ് സൗകര്യം ഉപഭോക്താക്കൾക്ക് കുടുംബവുമായി എത്തി ഷോപ്പിംഗ് ആസ്വദിക്കാൻ സഹായകരമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. കാലിക്കറ്റ് ട്രേഡ് സെന്റർ ബിസിനസ് കൺസൾട്ടന്റ് സുസ്മിത അജിത്, ഡ്രോപ്‌ബോക്‌സ് എന്റർടെയ്ൻമെന്റ് സി.ഇ.ഒ നബീൽ ഗസാലി, കാലിക്കറ്റ് ട്രേഡ് സെന്റർ പ്രൊജക്ട് ഡയറക്ടർ എം.പി അൻഷാദ്, മാനേജിംഗ് എക്‌സിക്യൂട്ടീവ് റാഷിദ് മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.