SignIn
Kerala Kaumudi Online
Thursday, 18 April 2024 12.27 PM IST

പിണറായി വഴികാട്ടി: സ്റ്റാലിൻ

p

കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ദേശീയ സെമിനാറിൽ പങ്കെടുക്കാൻ വന്നത് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള സ്നേഹം കൊണ്ടാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൂടുതൽ അവകാശങ്ങൾ ലഭിക്കാൻ രാഷ്‌ട്രീയം മറന്ന് സംസ്ഥാനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. തമിഴിലും മലയാളത്തിലുമായാണ് സ്റ്റാലിൻ സംസാരിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള എം.പി ഇളങ്കോവനും പങ്കെടുത്തു.

മതേതര- ജനാധിപത്യ കാഴ്ചപ്പാടുള്ള പിണറായി വിജയൻ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരിൽ ഒരാളാണ്. ഒരു കൈയിൽ പോരാട്ട വീര്യവും മറുകൈയിൽ ഭരണപാടവവുമുള്ള പിണറായി തന്റെ വഴികാട്ടിയാണ്. സംഘകാലം മുതൽ കേരളവും തമിഴ്‌നാടുമായുള്ള ചരിത്രബന്ധം കൂടാതെ ദ്രാവിഡ-കമ്മ്യൂണിസ്റ്റ് ബന്ധത്തിനും ഏറെ പഴക്കമുണ്ട്. സ്റ്റാലിൻ എന്ന എന്റെ പേര് കമ്മ്യൂണിസ്റ്റ് ബന്ധം സൂചിപ്പിക്കുന്നു. മുഖ്യമന്ത്രിയോ നേതാവോ ആയല്ല, നിങ്ങളിൽ ഒരാളായാണ് പങ്കെടുക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.


സംസ്ഥാനങ്ങളെ സംരക്ഷിച്ചാലേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ. നാനാത്വം അട്ടിമറിച്ച് ഏകത്വം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഒരാളും ഒരു പാർട്ടിയും ഒരു മതവുമെന്ന സാഹചര്യം അതുണ്ടാക്കും. രാഷ്‌‌ട്രീയം മറന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി പോരാടണം. മതേതരത്വവും സാമൂഹിക നീതിയും നടപ്പിലാകാനും അത്തരം കൂട്ടായ്മകൾ വേണമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

കെ.​വി.​തോ​മ​സി​നെ​തി​രെ​ ​ന​ട​പ​ടി​ക്ക്
സു​ധാ​ക​ര​ൻ​ ​സോ​ണി​യ​യ്ക്ക് ​ക​ത്തെ​ഴു​തി

ക​ണ്ണൂ​ർ​:​ ​പാ​ർ​ട്ടി​ ​വി​ല​ക്ക് ​ലം​ഘി​ച്ച് ​സി.​പി.​എ​മ്മി​ന്റെ​ ​സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​കെ.​വി.​ ​തോ​മ​സി​നെ​തി​രെ​ ​ക​ർ​ശ​ന​മാ​യ​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യ​ ​ഗാ​ന്ധി​ക്ക് ​ക​ത്ത​യ​ച്ചു.​ ​എ.​ഐ.​സി.​സി​ ​അം​ഗ​മാ​യ​ ​തോ​മ​സി​നെ​തി​രെ​ ​സം​ഘ​ട​നാ​ച​ട്ട​മ​നു​സ​രി​ച്ച് ​ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് ​കോ​ൺ​ഗ്ര​സ് ​ഹൈ​ക്ക​മാ​ൻ​ഡാ​ണ്.
കെ.​വി.​ ​തോ​മ​സ് ​പാ​ർ​ട്ടി​ ​മ​ര്യാ​ദ​യും​ ​അ​ച്ച​ട​ക്ക​വും​ ​ലം​ഘി​ച്ചെ​ന്ന് ​സു​ധാ​ക​ര​ൻ​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​സി.​പി.​എ​മ്മി​ന്റെ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ 80​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ക്രൂ​ര​മാ​യി​ ​കൊ​ല​ ​ചെ​യ്യ​പ്പെ​ട്ട​ ​ക​ണ്ണൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​വ​രു​ടെ​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള​ ​ക്ഷ​ണം​ ​സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന് ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വം​ ​ഐ​ക​ക​ണ്ഠ്യേ​ന​ ​തീ​രു​മാ​നി​ച്ച​താ​ണ്.​ ​കെ.​പി.​സി.​സി​ ​തീ​രു​മാ​ന​ത്തി​നൊ​പ്പം​ ​പോ​കാ​നാ​ണ് ​ഹൈ​ക്ക​മാ​ൻ​ഡ് ​നി​ർ​ദ്ദേ​ശി​ച്ച​ത്.
അ​ത് ​അ​നു​സ​രി​ച്ചി​ല്ല.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​ ​നി​ല​പാ​ടി​നെ​യും​ ​രാ​ഷ്ട്രീ​യ​ ​അ​ജ​ൻ​ഡ​യെ​യും​ ​പ​ര​സ്യ​മാ​യി​ ​ത​ള്ളി​ക്കൊ​ണ്ട് ​തു​ട​ർ​ച്ച​യാ​യി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളും​ ​ന​ട​ത്തി.​ ​എ.​ഐ.​സി.​സി​യെ​യും​ ​സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തെ​യും​ ​പ​ര​സ്യ​മാ​യി​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​ ​പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ​അ​ദ്ദേ​ഹം​ ​ന​ട​ത്തി​യ​ത്.​ ​ഇ​ത് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും​ ​പാ​ർ​ട്ടി​ ​ര​ക്ത​സാ​ക്ഷി​ ​കു​ടും​ബ​ങ്ങ​ളു​ടെ​യും​ ​വി​കാ​ര​ങ്ങ​ളെ​ ​മു​റി​വേ​ല്പി​ക്കു​ന്ന​താ​യി.​ ​സെ​മി​നാ​റി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പു​വ​രെ​ ​താ​നും​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളും​ ​നേ​രി​ട്ട​ഭ്യ​ർ​ത്ഥി​ച്ചി​ട്ടും​ ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ത്ത​ത് ​മു​ൻ​കൂ​ട്ടി​യു​ണ്ടാ​ക്കി​യ​ ​ധാ​ര​ണ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​അ​ദ്ദേ​ഹം​ ​സി.​പി.​എം​ ​നേ​താ​ക്ക​ളു​മാ​യി​ ​നി​ര​ന്ത​രം​ ​സ​മ്പ​ർ​ക്കം​ ​പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​ക​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

സി.​പി.​എ​മ്മി​ന്റെ
'​സ്വ​ന്തം​"​ ​തോ​മ​സ്!

ക​ണ്ണൂ​ർ​:​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​നെ​ത്തി​യ​ ​കെ.​വി.​ ​തോ​മ​സി​നെ​ ​പു​ക​ഴ്ത്തി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​ ​പ​രി​ഹ​സി​ച്ചും​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ജ​യ​രാ​ജ​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​നെ​ ​വെ​ല്ലു​വി​ളി​ച്ച​പ്പോ​ൾ,​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​എം.​എ.​ ​ബേ​ബി​യും​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​കെ.​ ​ബാ​ല​നും​ ​തോ​മ​സി​ന് ​നി​രാ​ശ​നാ​കേ​ണ്ടി​ ​വ​രി​ല്ലെ​ന്ന് ​പ​റ​ഞ്ഞു.
കെ.​ ​സു​ധാ​ക​ര​ന്റെ​ ​ആ​ഹ്വാ​ന​വും​ ​കേ​ട്ട് ​കെ.​വി.​ ​തോ​മ​സി​നെ​ ​ത​ല്ലാ​ൻ​ ​സി.​പി.​എം​ ​വേ​ദി​യി​ലേ​ക്ക് ​വ​രാ​ൻ​ ​ധൈ​ര്യ​മു​ള്ള​ ​കോ​ൺ​ഗ്ര​സു​കാ​രു​ണ്ടെ​ങ്കി​ൽ​ ​കാ​ണ​ട്ടെ​ ​എ​ന്നാ​യി​രു​ന്നു​ ​ജ​യ​രാ​ജ​ന്റെ​ ​വെ​ല്ലു​വി​ളി.​ ​തോ​മ​സി​ന് ​രാ​ഷ്ട്രീ​യ​ ​മാ​റ്റം​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന് ​ക​രു​താ​നാ​കി​ല്ലെ​ന്നും​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.
സി.​പി.​എ​മ്മി​നെ​ ​വി​ശ്വ​സി​ച്ച് ​വ​രു​ന്ന​വ​രെ​ ​നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നും​ ​ദി​ശാ​ബോ​ധ​മി​ല്ലാ​ത്ത​വ​രാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഹൈ​ക്ക​മാ​ൻ​ഡെ​ന്നും​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ലി​നെ​ ​പ​രി​ഹ​സി​ച്ച് ​ബേ​ബി​ ​പ​റ​ഞ്ഞു.​ ​കെ.​വി.​ ​തോ​മ​സി​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്താ​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നാ​ശ​മാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ബാ​ല​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​കോ​ൺ​ഗ്ര​സ് ​എ​ടു​ക്കു​ന്ന​ ​നി​ല​പാ​ടി​ന​നു​സ​രി​ച്ചാ​യി​രി​ക്കും​ ​തോ​മ​സി​നോ​ടു​ള്ള​ ​പാ​ർ​ട്ടി​ ​സ​മീ​പ​നം.
പാ​‍​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​സെ​മി​നാ​റി​ലേ​ക്ക് ​തോ​മ​സി​നെ​ ​ക്ഷ​ണി​ച്ച​ത് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​നി​ധി​ ​എ​ന്ന​ ​നി​ല​യി​ലാ​ണെ​ന്ന് ​പ​റ​ഞ്ഞ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കാ​ൻ​ ​നി​ന്നി​ല്ല.

ഡ​ൽ​ഹി​യി​ൽ​ ​പ​റ​യു​ന്ന​ത് ​കേ​ര​ള​ത്തിൽ
പ​റ​യാ​ൻ​ ​യെ​ച്ചൂ​രി​ക്ക് ​പേ​ടി​:​ ​വി.​ഡി.​സ​തീ​ശൻ

തൃ​ശൂ​ർ​:​ ​ബി.​ജെ.​പി​യു​മാ​യി​ ​ചേ​ർ​ന്നു​ള്ള​ ​അ​ജ​ൻ​ഡ​യാ​ണ് ​സി.​പി.​എം​ ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും​ ​ഡ​ൽ​ഹി​യി​ൽ​ ​പ​റ​യു​ന്ന​ത് ​കേ​ര​ള​ത്തി​ൽ​ ​പ​റ​യാ​ൻ​ ​യെ​ച്ചൂ​രി​ക്ക് ​പേ​ടി​യാ​ണെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ട​നി​ല​ക്കാ​ർ​ ​വ​ഴി​ ​സം​ഘ​പ​രി​വാ​റു​മാ​യി​ ​ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ ​അ​വി​ഹി​ത​ ​ബ​ന്ധ​ത്തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മാ​ണ് ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​കാ​ണു​ന്ന​ത്.​ ​സി​ൽ​വ​ർ​ ​ലൈ​നി​നാ​യി​ ​മോ​ദി​ക്കും​ ​പി​ണ​റാ​യി​ക്കു​മി​ട​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​ത​ന്നെ​യാ​ണ് ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​കോ​ൺ​ഗ്ര​സ് ​വി​രു​ദ്ധ​ ​രാ​ഷ്ട്രീ​യ​ത്തി​നാ​യും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തെ​ ​നി​യ​ന്ത്രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യാ​ണ് ​കേ​ര​ള​ത്തി​ലേ​ത്.​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ന് ​സ്വ​ന്തം​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​ൻ​ ​പോ​ലും​ ​സ്വാ​ത​ന്ത്ര്യ​മി​ല്ലാ​തി​രു​ന്ന​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​എ​ന്നാ​കും​ ​ക​ണ്ണൂ​രി​ലേ​ത് ​വി​ല​യി​രു​ത്ത​പ്പെ​ടു​ക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STALIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.