SignIn
Kerala Kaumudi Online
Friday, 26 April 2024 2.05 AM IST

യെച്ചൂരി തന്നെ; കേരള സ്വാധീനം ഇടിയില്ല

p

കണ്ണൂർ: പാർട്ടി സെന്ററിന്റെ വീഴ്ചകളെ സ്വയം വിമർശനപരമായി വിലയിരുത്തുന്ന രാഷ്ട്രീയ സംഘടനാറിപ്പോർട്ടിന്മേൽ തുറന്ന ചർച്ചയ്ക്ക് കണ്ണൂർ പാർട്ടി കോൺഗ്രസ് വേദിയായെങ്കിലും അഖിലേന്ത്യാതലത്തിൽ സി.പി.എമ്മിൽ കാര്യമായ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ലെന്ന് സൂചന.

ജനറൽസെക്രട്ടറി സ്ഥാനത്ത് തുടർച്ചയായ മൂന്നാം വട്ടവും സീതാറാം യെച്ചൂരി തുടനാണ് എല്ലാസാദ്ധ്യതയും. 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടിന്റെ പിൻഗാമിയായി യെച്ചൂരി ജനറൽ സെക്രട്ടറിയാവുന്നത്.

സംഘടനാപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാർട്ടി കേന്ദ്ര കമ്മിറ്റിക്കും പൊളിറ്റ്ബ്യൂറോയ്ക്കും മദ്ധ്യേ നേരത്തേ ഉണ്ടായിരുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് സംവിധാനം പുനഃസ്ഥാപിച്ചേക്കും.

പാർട്ടി സെന്ററിന്റെ ഭാഗമായി പൊളിറ്റ്ബ്യൂറോയിൽ സുപ്രധാന സംഘടനാ ചുമതലയിൽ ദീർഘകാലം തുടർന്നുപോന്ന മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള മാറും. എസ്.ആർ.പി ഒഴിഞ്ഞാലും പാർട്ടി അഖിലേന്ത്യാ തലത്തിൽ കേരള ഘടകത്തിനുള്ള സ്വാധീനവും പ്രാധാന്യവും ഇടിയില്ലെന്നാണ് കണക്കുകൂട്ടൽ. പ്രായപരിധി നിബന്ധനയുടെ പേരിലാകും എസ്.ആർ.പി സ്ഥാനമൊഴിയുക. എൺപത് വയസ്സ് പ്രായപരിധി നിബന്ധന കഴിഞ്ഞ തവണ കൊണ്ടുവന്നപ്പോൾ, രാമചന്ദ്രൻ പിള്ളയുടെ അനുഭവസമ്പത്ത് കണക്കിലെടുത്ത് അദ്ദേഹത്തിന് ഇളവനുവദിക്കുകയായിരുന്നു.

ഇത്തവണ 75 വയസ്സാണ് പ്രായപരിധി നിശ്ചയിച്ചത്. 75 പിന്നിട്ട മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക സാഹചര്യത്തിൽ ഇളവനുവദിക്കും. രാമചന്ദ്രൻ പിള്ളയുടെ ഒഴിവിലേക്ക് എം.എ. ബേബി പി.ബിയിൽ നിർണായക ചുമതലയിലേക്കുയർന്നേക്കാം. കേരളത്തിൽ നിന്ന് എ. വിജയരാഘവൻ പുതുതായി പി.ബിയിലെത്തുമെന്നാണ് സൂചനകൾ. ദളിത് പ്രാതിനിദ്ധ്യം ഇതാദ്യമായി പി.ബിയിലുണ്ടാകുമെന്ന് തന്നെയാണറിയുന്നത്. വനിതാ പ്രാതിനിദ്ധ്യം ഉയരുമോയെന്നതും ആകാംക്ഷയുണർത്തുന്നു.

കേന്ദ്ര നേതൃത്വം നിഷ്ക്രിയമെന്ന്

കേരള പ്രതിനിധികൾ

ഇന്നലെ രാഷ്ട്രീയ സംഘടനാറിപ്പോർട്ടിന്മേൽ നടന്ന പ്രതിനിധി ചർച്ചയിൽ കേന്ദ്ര നേതൃത്വത്തിനെതിരെ കേരള ഘടകം രൂക്ഷ വിമർശനമുയർത്തി. ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടി മറികടക്കാൻ കേന്ദ്രനേതൃത്വം ഒന്നും ചെയ്തില്ലെന്നും നാല് വർഷം എന്ത് ചെയ്യുകയായിരുന്നെന്നും വിമർശിച്ചു. വാർത്താസമ്മേളനങ്ങളിലും വാർത്താക്കുറിപ്പുകളിലും മാത്രമായി പ്രവർത്തനം ഒതുങ്ങരുതെന്നും നിർദ്ദേശിച്ചു. കെ.എൻ. ബാലഗോപാലും പി. സതീദേവിയും കേരളത്തെ പ്രതിനിധീകരിച്ചു.

ചുമതല നിറവേറ്റുന്നതിൽ പാർട്ടി സെന്ററിനും പി.ബിക്കും വീഴ്ച വന്നതായി സംഘടനാ റിപ്പോർട്ടിലും പറയുന്നുണ്ട്. പൊളിറ്റ്ബ്യൂറോയുടെ പ്രവർത്തനം രണ്ട് വർഷത്തിലൊരിക്കൽ വിലയിരുത്തണമെന്ന നിർദ്ദേശം നടപ്പായില്ല. ഇടതു കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ പാർട്ടി സെന്ററും പി.ബിയും പരാജയപ്പെട്ടു. വർഗ, ബഹുജനസംഘടനകളുടെ വിലയിരുത്തലും കൃത്യമല്ല. കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിക്കാത്തതും തടസ്സമായെന്ന് പറയുന്നു.

കെ.​വി.​ ​തോ​മ​സി​ന്റെ​ ​സം​ര​ക്ഷ​ണം
ഇ​പ്പോ​ൾ​ ​അ​പ്ര​സ​ക്തം​:​യെ​ച്ചൂ​രി

ക​ണ്ണൂ​ർ​:​ ​കെ.​വി.​ ​തോ​മ​സി​നെ​ ​സി.​പി.​എം​ ​പാ​‍​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​സെ​മി​നാ​റി​ലേ​ക്ക് ​ക്ഷ​ണി​ച്ച​ത് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​നി​ധി​ ​എ​ന്ന​ ​നി​ല​യി​ലെ​ന്ന് ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി.​ ​കോ​ൺ​ഗ്ര​സ് ​പു​റ​ത്താ​ക്കി​യാ​ൽ​ ​കെ.​വി.​ ​തോ​മ​സി​നെ​ ​സം​ര​ക്ഷി​ക്കു​മോ​ ​എ​ന്ന​ ​ചോ​ദ്യം​ ​ഇ​പ്പോ​ൾ​ ​പ്ര​സ​ക്ത​മ​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​സ്റ്റാ​ലി​നെ​ ​പ്ര​ശം​സി​ച്ചു​ ​എ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​ശ​രി​യ​ല്ല.​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ബി.​ജെ.​പി​ ​ഇ​ത​ര​ ​മു​ഖ്യ​മ​ന്ത്രി​ ​സ്റ്റാ​ലി​ൻ​ ​ആ​ണെ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ബി.​ജെ.​പി​ ​ഇ​ത​ര​ ​മു​ഖ്യ​മ​ന്ത്രി​മാ​ർ​ ​ഒ​ന്നി​ച്ചു​ ​വ​ര​ണം​ ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​തെ​റ്റ് ​തി​രു​ത്തി​ ​കോ​ൺ​ഗ്ര​സ് ​സി.​പി.​എ​മ്മു​മാ​യി​ ​സ​ഹ​ക​രി​ക്ക​ണ​മോ​ ​എ​ന്ന് ​അ​വ​രാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​ഇ​ന്ത്യ​യെ​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ​ചി​ന്തി​ക്കു​ന്ന​വ​ർ​ ​സി.​പി.​എ​മ്മി​നൊ​പ്പം​ ​ചേ​രും.​ ​രാ​ഷ്ട്രീ​യ​ ​പ്ര​മേ​യം​ ​ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ​പാ​സാ​യ​തെ​ന്നും​ ​യെ​ച്ചൂ​രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്റ്റാ​​​ലി​​​നു​​​മാ​​​യി​​​ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച
ന​​​ട​​​ത്തി​​​ ​​​യെ​​​ച്ചൂ​​​രി
ക​​​ണ്ണൂ​​​ർ​​​:​​​ ​​​സി.​​​പി.​​​എം​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യ​​​ ​​​സെ​​​മി​​​നാ​​​റി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​ ​​​ത​​​മി​​​ഴ്നാ​​​ട് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യും​​​ ​​​ഡി.​​​എം.​​​കെ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​നു​​​മാ​​​യ​​​ ​​​എം.​​​കെ.​​​ ​​​സ്റ്റാ​​​ലി​​​നു​​​മാ​​​യി​​​ ​​​സി.​​​പി.​​​എം​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​സി​​​താ​​​റാം​​​ ​​​യെ​​​ച്ചൂ​​​രി​​​ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​ ​​​ന​​​ട​​​ത്തി.​​​ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് ​​​രാ​​​ഷ്ട്രീ​​​യ​​​മാ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന് ​​​യെ​​​ച്ചൂ​​​രി​​​ ​​​പി​​​ന്നീ​​​ട് ​​​പ​​​റ​​​ഞ്ഞു.​​​ ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ലു​​​ള്ള​​​ ​​​സ​​​ഖ്യം​​​ ​​​ദേ​​​ശീ​​​യ​​​ ​​​ത​​​ല​​​ത്തി​​​ൽ​​​ ​​​ഉ​​​യ​​​ർ​​​ത്താ​​​നു​​​ള്ള​​​ ​​​ശ്ര​​​മം​​​ ​​​ന​​​ട​​​ത്തു​​​ക​​​യാ​​​ണ്.​​​ ​​​ലോ​​​ക്‌​​​സ​​​ഭ​​​യി​​​ൽ​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ന് ​​​ല​​​ഭി​​​ച്ച​​​ ​​​മൂ​​​ന്നൂ​​​ ​​​സീ​​​റ്റി​​​ൽ​​​ ​​​ര​​​ണ്ടെ​​​ണ്ണം​​​ ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​താ​​​ണ്.
ബി.​​​ജെ.​​​പി​​​ക്കെ​​​തി​​​രെ​​​ ​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​ ​​​മ​​​തേ​​​ത​​​ര​​​ ​​​ക​​​ക്ഷി​​​ക​​​ളും​​​ ​​​കോ​​​ൺ​​​ഗ്ര​​​സും​​​ ​​​ഒ​​​ന്നി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ​​​സ്റ്റാ​​​ലി​​​ന്റെ​​​ ​​​അ​​​ഭി​​​പ്രാ​​​യം.​​​ ​​​യെ​​​ച്ചൂ​​​രി​​​ക്കും​​​ ​​​ഇ​​​തേ​​​ ​​​നി​​​ല​​​പാ​​​ട് ​​​ത​​​ന്നെ​​​യാ​​​ണ്.​​​ ​​​കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി​​​ ​​​ഐ​​​ക്യ​​​ത്തി​​​ലാ​​​ണ് ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​ ​​​സ്റ്റാ​​​ലി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​ ​​​ഡി.​​​എം.​​​കെ.


സി.​​​പി.​​​എം​​​ ​​​അം​​​ഗ​​​ത്വം
22000​കു​​​റ​​​ഞ്ഞു
പ്ര​​​ത്യേ​​​ക​​​ ​​​ലേ​​​ഖ​​​കൻ
ക​​​ണ്ണൂ​​​ർ​​​:​​​ക​​​ഴി​​​ഞ്ഞ​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന് ​​​ശേ​​​ഷം​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ൽ​​​ 22146​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ ​​​കു​​​റ​​​ഞ്ഞ​​​താ​​​യി​​​ ​​​സം​​​ഘ​​​ട​​​നാ​​​ ​​​റി​​​പ്പോ​​​ർ​​​ട്ട്.​​​ ​​​ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ​​​ 2018​​​ൽ​​​ 10,07,903​​​ ​​​അം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ​​​ ​​​അം​​​ഗ​​​സം​​​ഖ്യ​​​ 9,85,757​​​ ​​​പേ​​​രാ​​​യി​​​ ​​​ചു​​​രു​​​ങ്ങി.
കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​കൂ​​​ടി​​​യ​​​ത്.​​​ 2018​​​ൽ​​​ 4,89,086​​​ ​​​അം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ര​​​ണ്ട് ​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ 5,27,174​​​ ​​​ആ​​​യി.​​​ ​​​ഗോ​​​വ​​​യി​​​ലാ​​​ണ് ​​​ഏ​​​റ്റ​​​വും​​​ ​​​കു​​​റ​​​വ് ​​​-​​​ 45​​​ ​​​അം​​​ഗ​​​ങ്ങ​​​ൾ.
സം​​​ഘ​​​ട​​​നാ​​​ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്മേ​​​ൽ​​​ ​​​ച​​​ർ​​​ച്ച​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രാ​​​ത്രി​​​ ​​​വൈ​​​കി​​​വ​​​രെ​​​ ​​​നീ​​​ണ്ടു.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​ബ​​​ദ​​​ൽ​​​ ​​​ന​​​യ​​​ത്തെ​​​ ​​​പ്ര​​​കീ​​​ർ​​​ത്തി​​​ച്ച് ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​ ​​​പ്ര​​​മേ​​​യം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​ഇ​​​ട​​​തു​​​പ​​​ക്ഷ​​​ ​​​ബ​​​ദ​​​ലി​​​നു​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ന​​​ട​​​പ്പാ​​​ക്കി​​​യ​​​ ​​​ന​​​യ​​​മെ​​​ന്നും​​​ ​​​ഇ​​​ത് ​​​ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ​​​ ​​​പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും​​​ ​​​പ്ര​​​മേ​​​യം​​​ ​​​പ​​​റ​​​യു​​​ന്നു.

പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സ്
ഇ​​​ന്ന് ​​​സ​​​മാ​​​പി​​​ക്കും
ക​​​ണ്ണൂ​​​ർ​​​:​​​ ​​​അ​​​ഞ്ച് ​​​ദി​​​വ​​​സ​​​മാ​​​യി​​​ ​​​ക​​​ണ്ണൂ​​​രി​​​നെ​​​ ​​​ചെ​​​ങ്ക​​​ട​​​ലാ​​​ക്കി​​​യ​​​ ​​​സി.​​​പി.​​​ ​​​എം​​​ ​​​ഇ​​​രു​​​പ​​​ത്തി​​​ ​​​മൂ​​​ന്നാം​​​ ​​​പാ​​​ർ​​​ട്ടി​​​കോ​​​ൺ​​​ഗ്ര​​​സ് ​​​ഇ​​​ന്ന് ​​​സ​​​മാ​​​പി​​​ക്കും.
വൈ​​​കി​​​ട്ട് ​​​മൂ​​​ന്നി​​​ന് ​​​നാ​​​യ​​​നാ​​​ർ​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​ ​​​പ​​​രി​​​സ​​​ര​​​ത്തു​​​ ​​​നി​​​ന്ന് ​​​ചു​​​വ​​​പ്പ് ​​​സേ​​​നാ​​​മാ​​​ർ​​​ച്ച് ​​​ആ​​​രം​​​ഭി​​​ക്കും.​​​വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ​​​ച്ചി​​​നു​​​ ​​​പി​​​ന്നാ​​​ലെ​​​ ​​​പൊ​​​ളി​​​റ്റ്ബ്യൂ​​​റോ​​​ ​​​-​​​കേ​​​ന്ദ്ര​​​ ​​​ക​​​മ്മി​​​റ്റി​​​ ​​​അം​​​ഗ​​​ങ്ങ​​​ളും​​​ ​​​സ​​​മ്മേ​​​ള​​​ന​​​ ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും​​​ ​​​പ്ര​​​ക​​​ട​​​ന​​​മാ​​​യി​​​ ​​​ജ​​​വ​​​ഹ​​​ർ​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ​​​നീ​​​ങ്ങും.​​​ ​​​സ​​​മാ​​​പ​​​ന​​​ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ​​​എ​​​ത്തു​​​ന്ന​​​ ​​​ജ​​​ന​​​സ​​​ഞ്ച​​​യം​​​ ​​​ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ​​​പൊ​​​തു​​​ ​​​പ്ര​​​ക​​​ട​​​നം​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.​​​ ​​​ജ​​​വ​​​ഹ​​​ർ​​​ ​​​സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ലെ​​​ ​​​എ.​​​കെ.​​​ജി​​​ ​​​ന​​​ഗ​​​റി​​​ൽ​​​ ​​​അ​​​ഞ്ചി​​​നാ​​​ണ് ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം.​​​ ​​​സീ​​​താ​​​റാം​​​ ​​​യെ​​​ച്ചൂ​​​രി,​​​ ​​​പ്ര​​​കാ​​​ശ് ​​​കാ​​​രാ​​​ട്ട്,​​​ ​​​എ​​​സ്.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​പ്പി​​​ള്ള,​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ൻ,​​​ ​​​മ​​​ണി​​​ക് ​​​സ​​​ർ​​​കാ​​​ർ,​​​ ​​​വൃ​​​ന്ദാ​​​കാ​​​രാ​​​ട്ട്,​​​ ​​​കോ​​​ടി​​​യേ​​​രി​​​ ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​എം.​​​എ​​​ ​​​ബേ​​​ബി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​സം​​​സാ​​​രി​​​ക്കും.


സം​​​ഘ​​​ട​​​നാ​​​ ​​​ദൗ​​​ർ​​​ബ​​​ല്യം​​​ ​​​സ​​​മ്മ​​​തി​​​ച്ച്കാ​​​രാ​​​ട്ട്
ക​​​ണ്ണൂ​​​ർ​​​:​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​ ​​​പ​​​ല​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളും​​​ ​​​ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നും​​​ ​​​സം​​​ഘ​​​ട​​​നാ​​​ ​​​ദൗ​​​ർ​​​ബ​​​ല്യ​​​വും​​​ ​​​കൊ​​​വി​​​ഡ് ​​​അ​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​ഘ​​​ട​​​ക​​​ങ്ങ​​​ളും​​​ ​​​ഇ​​​തി​​​ന് ​​​കാ​​​ര​​​ണ​​​മാ​​​യെ​​​ന്നും​​​ ​​​സി.​​​പി.​​​എം​​​ ​​​പൊ​​​ളി​​​റ്റ്ബ്യൂ​​​റോ​​​ ​​​അം​​​ഗം​​​ ​​​പ്ര​​​കാ​​​ശ് ​​​കാ​​​രാ​​​ട്ട് ​​​വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞു.
പാ​​​ർ​​​ട്ടി​​​ ​​​സെ​​​ന്റ​​​റി​​​ന്റെ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​​​ ​​​കൊ​​​വി​​​ഡ് ​​​കാ​​​ര​​​ണം​​​ ​​​ത​​​ട​​​സ്സ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.​​​ ​​​എ​​​ങ്കി​​​ലും​​​ ​​​പൗ​​​ര​​​ത്വ​​​ഭേ​​​ദ​​​ഗ​​​തി​​​ ​​​നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രാ​​​യ​​​ ​​​സ​​​മ​​​ര​​​ത്തി​​​ലും​​​ ​​​ക​​​ർ​​​ഷ​​​ക​​​ ​​​സ​​​മ​​​ര​​​ത്തി​​​ലും​​​ ​​​സ​​​ജീ​​​വ​​​മാ​​​കാ​​​ൻ​​​ ​​​സാ​​​ധി​​​ച്ചു.​​​ ​​​ക​​​ർ​​​ഷ​​​ക​​​സ​​​മ​​​ര​​​ത്തി​​​ൽ​​​ ​​​സ​​​ജീ​​​വ​​​മാ​​​യി​​​ ​​​പ​​​ങ്കെ​​​ടു​​​ത്ത​​​ത് ​​​ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന് ​​​വി​​​വി​​​ധ​​​ ​​​ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​ ​​​സ്വാ​​​ധീ​​​ന​​​മു​​​റ​​​പ്പി​​​ക്കാ​​​ൻ​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്കി.​​​ ​​​ഹി​​​ന്ദി​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ജ​​​ന​​​കീ​​​യാ​​​ടി​​​ത്ത​​​റ​​​ ​​​വ​​​ർ​​​ദ്ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ​​​ ​​​ല​​​ക്ഷ്യം.​​​ ​​​ബി.​​​ജെ.​​​പി​​​ ​​​തെ​​​ക്കേ​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് ​​​ക​​​ട​​​ന്നു​​​ക​​​യ​​​റാ​​​ൻ​​​ ​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​പ​​​ല​​​ർ​​​ക്കും​​​ ​​​അ​​​തി​​​ലെ​​​ ​​​അ​​​പ​​​ക​​​ടം​​​ ​​​തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​വു​​​ന്നി​​​ല്ല.​​​ ​​​ഇ​​​തി​​​നെ​​​ ​​​മ​​​റി​​​ക​​​ട​​​ക്കാ​​​ൻ​​​ ​​​പാ​​​ർ​​​ട്ടി​​​ത​​​ല​​​ത്തി​​​ൽ​​​ ​​​വി​​​പു​​​ല​​​മാ​​​യ​​​ ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും.
തൃ​​​പു​​​ര​​​യി​​​ലും​​​ ​​​ബം​​​ഗാ​​​ളി​​​ലും​​​ ​​​പാ​​​ർ​​​ട്ടി​​​യു​​​ടെ​​​ ​​​സ്ഥി​​​തി​​​ ​​​മോ​​​ശ​​​മാ​​​ണ്.​​​ ​​​ചി​​​ലേ​​​ട​​​ങ്ങ​​​ളി​​​ൽ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​മ​​​ത്സ​​​രി​​​ക്കാ​​​നാ​​​വാ​​​ത്ത​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ചെ​​​റു​​​പ്പ​​​ക്കാ​​​രെ​​​ ​​​നേ​​​തൃ​​​നി​​​ര​​​യി​​​ലേ​​​ക്ക് ​​​കൊ​​​ണ്ടു​​​വ​​​രും.​​​ ​​​ഹി​​​ന്ദു​​​ത്വ​​​യ്ക്ക് ​​​ഹി​​​ന്ദു​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​മി​​​ല്ല.​​​ ​​​ഹി​​​ന്ദു​​​ത്വ​​​ ​​​എ​​​ന്ന​​​ത് ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​പ​​​ദ്ധ​​​തി​​​യാ​​​ണ്.​​​ ​​​ഇ​​​സ്ലാ​​​മി​​​ക് ​​​സ്റ്റേ​​​റ്റും​​​ ​​​അ​​​തു​​​ത​​​ന്നെ.​​​ഇ​​​സ്ലാം​​​ ​​​മൗ​​​ലി​​​ക​​​വാ​​​ദം​​​ ​​​രാ​​​ജ്യ​​​ത്ത് ​​​ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യാ​​​ലും​​​ ​​​സി.​​​പി.​​​എം​​​ ​​​എ​​​തി​​​ർ​​​ക്കും.
ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ​​​ ​​​കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി​​​ ​​​രാ​​​ഷ്ട്രീ​​​യ​​​സ​​​ഖ്യ​​​മി​​​ല്ല.​​​ ​​​പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ​​​ ​​​കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി​​​ ​​​നീ​​​ക്കു​​​പോ​​​ക്കി​​​നാ​​​ണ് ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​ത്.​​​ ​​​അ​​​ത് ​​​സ​​​ഖ്യ​​​മാ​​​യി​​​ ​​​മാ​​​റി.​​​ ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​ ​​​ഡി.​​​എം.​​​കെ​​​യു​​​മാ​​​യാ​​​ണ് ​​​സ​​​ഖ്യം.​​​ ​​​ബി​​​ഹാ​​​റി​​​ൽ​​​ ​​​ആ​​​ർ.​​​ജെ.​​​ഡി​​​യു​​​മാ​​​യി​​​ട്ടാ​​​ണ്.​​​ ​​​പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ​​​ ​​​ബി.​​​ജെ.​​​പി​​​യോ​​​ടും​​​ ​​​തൃ​​​ണ​​​മൂ​​​ൽ​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ടും​​​ ​​​ഒ​​​രേ​​​ ​​​രീ​​​തി​​​യി​​​ലാ​​​ണ് ​​​പോ​​​രാ​​​ട്ടം.
ഹി​​​ന്ദി​​​യി​​​ൽ​​​ ​​​ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം​​​ ​​​ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​ ​​​കേ​​​ന്ദ്ര​​​ ​​​ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​ ​​​അ​​​മി​​​ത്ഷാ​​​യു​​​ടെ​​​ ​​​നി​​​ല​​​പാ​​​ട് ​​​അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.​​​ ​​​എ​​​ല്ലാ​​​ ​​​ഭാ​​​ഷ​​​ക​​​ൾ​​​ക്കും​​​ ​​​തു​​​ല്യ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​ ​​​വി​​​ഭാ​​​വ​​​ന​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.
പൊ​​​ളി​​​റ്റ്ബ്യൂ​​​റോ​​​യി​​​ലെ​​​ ​​​ദ​​​ളി​​​ത് ​​​പ്രാ​​​തി​​​നി​​​ദ്ധ്യ​​​ത്തെ​​​പ്പ​​​റ്റി​​​ ​​​ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ,​​​ ​​​ഇ​​​ന്ന് ​​​വ​​​രെ​​​ ​​​കാ​​​ത്തി​​​രി​​​ക്കൂ​​​ ​​​എ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​കാ​​​രാ​​​ട്ടി​​​ന്റെ​​​ ​​​മ​​​റു​​​പ​​​ടി.​​​ ​​​ശ​​​ബ​​​രി​​​മ​​​ല​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​ ​​​വി​​​ധി​​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​വി​​​ഷ​​​യം​​​ ​​​സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും​​​ ​​​അ​​​ദ്ദേ​​​ഹം​​​ ​​​പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​ഇ​​​ട​​​തു​​​സ​​​ർ​​​ക്കാർ
ലോ​​​ക​​​ത്തി​​​ന് ​​​മാ​​​തൃ​​​ക​​​:​​​സി.​​​പി.​​​എം
ക​​​ണ്ണൂ​​​ർ​​​:​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ 2016​​​ ​​​മു​​​ത​​​ൽ​​​ ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​ ​​​ഇ​​​ട​​​തു​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​ ​​​മു​​​ന്ന​​​ണി​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഇ​​​ന്ത്യ​​​ക്കും​​​ ​​​ലോ​​​ക​​​ത്തി​​​നും​​​ ​​​മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് ​​​സി.​​​പി.​​​എം​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​അം​​​ഗീ​​​ക​​​രി​​​ച്ച​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​പ്ര​​​മേ​​​യ​​​ത്തി​​​ൽ​​​ ​​​വ്യ​​​ക്ത​​​മാ​​​ക്കി.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​ ​​​തു​​​ട​​​ർ​​​ഭ​​​ര​​​ണം​​​ ​​​പാ​​​ർ​​​ട്ടി​​​ക്കും​​​ ​​​ഇ​​​ട​​​തു​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​നും​​​ ​​​മ​​​ഹ​​​ത്താ​​​യ​​​ ​​​സാ​​​ദ്ധ്യ​​​ത​​​ക​​​ൾ​​​ ​​​തു​​​റ​​​ന്നി​​​ടു​​​ന്ന​​​താ​​​യി​​​ ​​​പ്ര​​​മേ​​​യം​​​ ​​​അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.​​​ ​​​അ​​​തേ​​​സ​​​മ​​​യം,​​​ ​​​സി​​​ൽ​​​വ​​​ർ​​​ലൈ​​​നി​​​നെ​​​ക്കു​​​റി​​​ച്ച് ​​​പ​​​രാ​​​മ​​​ർ​​​ശ​​​ല്ല.
പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ ​​​ക​​​ര​​​ട് ​​​രാ​​​ഷ്ട്രീ​​​യ​​​പ്ര​​​മേ​​​യ​​​ത്തി​​​ൽ​​​ ​​​എ​​​ൽ.​​​ഡി.​​​എ​​​ഫ് ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ബ​​​ദ​​​ൽ​​​ ​​​മാ​​​തൃ​​​ക​​​യെ​​​ ​​​പ്ര​​​കീ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.​​​ ​​​അ​​​ത് ​​​പാ​​​ർ​​​ട്ടി​​​ ​​​കോ​​​ൺ​​​ഗ്ര​​​സ് ​​​അ​​​തേ​​​പ​​​ടി​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.​​​ ​​​ഇ​​​തി​​​നു​​​പു​​​റ​​​മേ​​​യാ​​​ണ് ​​​ഇ​​​ന്ന​​​ലെ​​​ ​​​കേ​​​ര​​​ള​​​ ​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​ ​​​അ​​​ഭി​​​വാ​​​ദ്യം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​പ്ര​​​മേ​​​യം​​​ ​​​പാ​​​സാ​​​ക്കി​​​യ​​​ത്.

പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് ​സോ​ണിയ

പ​റ​ഞ്ഞ​തി​നാ​ൽ​:​ത​രൂർ

ന്യൂ​ഡ​ൽ​ഹി​:​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സ് ​സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​സോ​ണി​യാ​ ​ഗാ​ന്ധി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​മാ​നി​ച്ചാ​ണ് ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​പാ​ർ​ട്ടി​ ​വി​ല​ക്ക് ​ലം​ഘി​ച്ച് ​സെ​മി​നാ​റി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​കെ.​വി.​ ​തോ​മ​സി​ന്റെ​ ​ന​ട​പ​ടി​യെ​ ​കു​റി​ച്ച് ​പ്ര​തി​ക​രി​ക്കാ​ൻ​ ​ശ​ശി​ ​ത​രൂ​ർ​ ​ത​യ്യാ​റാ​യി​ല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YECHURI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.