SignIn
Kerala Kaumudi Online
Thursday, 25 April 2024 6.09 AM IST

പദ്ധതി പൂർത്തിയാക്കുന്നതിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മാതൃക

a

കടയ്ക്കാവൂർ: കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി നിർവഹണത്തിലും സർക്കാരിന്റെ പ്രധാന പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കാഴ്ചവച്ചത്. പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്തും എത്താൻ പഞ്ചായത്തിന് കഴിഞ്ഞു. 117.97 ശതമാനം തുക ചെലവഴിച്ചു.
കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ അതിദരിദ്രരെ കണ്ടെത്താൻ വേണ്ടിയുള്ള പദ്ധതിയുടെ മോഡൽ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്താണ്.
ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന അവസരത്തിലാണ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കൃത്യസമയത്ത് തന്നെ ലിസ്റ്റ് സർക്കാരിന് സമർപ്പിച്ചത്.
ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടുകൂടി അഞ്ചുതെങ്ങിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സമ്പൂർണ കുടിവെള്ള പദ്ധതിക്ക്‌ രൂപം നൽകി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായാണ് പദ്ധതിക്ക് ആവശ്യമായ തുക ചെലവഴിക്കുന്നത്. 5.73 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 1.30 ലക്ഷം രൂപ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനായി വാട്ടർ അതോറിട്ടിയിൽ അടച്ചു.
പഞ്ചായത്തിലെ ടാക്സ് കളക്ഷന്റെ കാര്യത്തിലും മുന്നോട്ടുപോവാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചു.97.41 ശതമാനം ടാക്സാണ് പിരിച്ചെടുത്തത്.

നടപ്പിലാക്കുന്ന പദ്ധതികൾ

1)ഹരിതകർമ്മസേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം

2)കായൽത്തീര സംരക്ഷണത്തിന് കണ്ടൽ തൈ നടൽ

3)കടൽ ക്ഷോഭത്തിൽ നിന്ന് തീരത്തേ സംരക്ഷിക്കാൻ കണ്ടൽ തൈകൾ

വൃദ്ധർക്ക് സുരക്ഷയൊരുക്കി

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. വാർഡുകളിൽ നടത്തിയ സർവേയിൽ 1700 വൃദ്ധജനങ്ങളെ കണ്ടെത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഗ്രാമസഭകൾ 14 വാർഡിലും വിളിച്ചു ചേർക്കുകയും ചെയ്തു. സർക്കാർ ഓഫീസുകളിൽ പ്രത്യേക പരിരക്ഷ വൃദ്ധർക്ക് നൽകും.

കുഞ്ഞുങ്ങൾക്കും സുരക്ഷ

ബാലാവകാശ കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കാനും ഈ വർഷം സാധിച്ചു. 18 വയസിനു താഴെയുള്ള കുട്ടികളെ വീടുകൾതോറും സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ വാർഡ് തല സമിതികൾ രൂപീകരിച്ചു. അതിക്രമങ്ങൾ, ലഹരി മാഫിയ തുടങ്ങിയവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ ഈ സമിതികൾ കൈക്കൊള്ളും. മൂന്ന് മാസം കൂടുമ്പോൾ എല്ലാ വാർഡ് സമിതികളും വിഷയങ്ങൾ ചർച്ച ചെയ്യും.

ചെമ്പകത്തറ നവീകരിക്കും

ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ മഹാകവി കുമാരനാശാൻ കവിത എഴുതിയ ചെമ്പകത്തറ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 260 വർഷം പഴക്കമുള്ള ചെമ്പക മരത്തെ പൈതൃക മരമായി പ്രഖ്യാപിച്ചു. ചെമ്പകത്തെയും,പരിസരത്തെയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ മാതൃകാപഞ്ചായത്താക്കാൻ ഭരണസമിതിയുമായി സഹകരിച്ച് പ്രവർത്തിച്ച നിർവഹണ ഉദ്യോഗസ്ഥർ, ജീവനക്കാർ ഗ്രാമവാസികൾ തുടങ്ങിയവർക്ക് നന്ദി അറിയിക്കുന്നു.

വി.ലൈജു, പ്രസിഡന്റ്‌, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.