SignIn
Kerala Kaumudi Online
Friday, 29 March 2024 8.40 PM IST

ഡോ.പി.പി.എൻ ഭട്ടതിരിക്കും പി.കെ.സുനിൽ കുമാറിനും ഹരിത ഫാർമസ്യൂട്ടിക്കൽസ് പുരസ്‌കാരം

1
പുരസ്കാരം

തൃശൂർ: ഈ വർഷത്തെ ഹരിത ഫാർമസ്യൂട്ടിക്കൽസ് വാർഷിക പുരസ്‌കാരം പ്രഖ്യാപിച്ചു. മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ചന്ദ്രിക എഡിറ്റർ കമാൽ വരദൂരിനും ആയുർവേദ ചികിത്സാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഡോ.പി.പി.എൻ ഭട്ടതിരിക്കും സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പി.കെ.സുനിൽകുമാറിനും പുരസ്‌കാരം സമ്മാനിക്കുമെന്ന് ജനറൽ മാനേജർ കെ.രാമൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓരോ വിഭാഗത്തിനും 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. ഈ മാസം 11ന് രാവിലെ 10ന് വരന്തരപ്പിള്ളിയിൽ നടക്കുന്ന ഹരിത കുടുംബസംഗമത്തിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എ പുരസ്‌കാരം സമ്മാനിക്കും. പത്രസമ്മേളനത്തിൽ മീഡിയ മാനേജർ ആചാര്യ ആനന്ദ് കൃഷ്ണൻ, ശ്രീകുമാർ ആമ്പല്ലൂർ, ചന്ദ്രവംശി വൈദ്യർ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.