മലപ്പുറം: പ്രാദേശിക ഭരണകൂടങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചും സ്വതന്ത്രമായി പദ്ധതികൾ തയ്യാറാക്കാനുള്ള അവസരം നിഷേധിച്ചും തദ്ദേശ ഭരണ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സർക്കാർ നിലപാടിനെതിരെ ജില്ലയിലെ പ്രാദേശിക ഭരണകൂടങ്ങളിലെ യു.ഡി.എഫ് അംഗങ്ങൾ 12ന് കളക്ടറേറ്റിനു മുന്നിൽ കൂട്ട ധർണ നടത്തുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സമരം ഉദ്ഘാടനം ചെയ്യും.
സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ചും അധികാര വികേന്ദ്രീകരണത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം നടത്തുന്നതെന്ന് ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ് മോഹൻ, കൺവീനർ അഷ്റഫ് കോക്കൂർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |