തിരുവനന്തപുരം: നാലാം സെമസ്റ്റർ (പഞ്ചവത്സരം) (2011 - 12 അഡ്മിഷന് മുൻപുളളത്) എൽ എൽ.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
രണ്ടാം വർഷ ബി.എ അഫ്സൽ - ഉൽ - ഉലാമ, പാർട്ട് ഒന്ന്, രണ്ട് പരീക്ഷകളുടെ തടഞ്ഞുവച്ച ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ (ത്രിവത്സരം) അഞ്ചാം വർഷ (പഞ്ചവത്സരം) എൽ എൽ.ബി. പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
ബി.എ /ബി കോം ആന്വൽ സ്കീം (പ്രൈവറ്റ് സ്റ്റഡി) പാർട്ട് മൂന്ന് പരീക്ഷകൾ 22 മുതൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |