കൂത്താട്ടുകുളം: കേരള ലോട്ടറിയുടെ ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കൂത്താട്ടുകുളത്ത് മൂന്നുപേർ ചേർന്നെടുത്ത ടിക്കറ്റിന്. ദേവമാതാ ജംഗ്ഷന് സമീപത്തെ സൗഭാഗ്യ ലക്കി സെന്റർ ഉടമ പാലക്കുഴ കോഴിപ്പിള്ളി പാലപ്പതടത്തിൽ സാബു, സമീപത്തെ ബൈക്ക് മെക്കാനിക്ക് മംഗലത്തുത്താഴം
ചൊളളാലിൽ ജോബി, മാക് ലൂബ് ഓയിൽ ജീവനക്കാരൻ ദേവമാത അംബേദ്കർ കോളനി കുന്നുമ്മേൽ സിജു എബ്രഹാം എന്നിവരാണ് ഭാഗ്യവാന്മാർ.
സൗഭാഗ്യ ലക്കി സെന്ററിൽ മിച്ചം വന്ന മൂന്ന് ടിക്കറ്റുകളാണ് ഇവർ എടുത്തത്. 755608-ാം നമ്പർ ടിക്കറ്റിനാണ് സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |