കളമശേരി: വിനോദയാത്രയുടെ ഭാഗമായി ഇടപ്പള്ളിയിലെ മാൾ സന്ദർശിക്കാനെത്തിയ തമിഴ്നാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ വീട്ടിൽ ധനേഷിനെ (44) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ പലയിടത്തും സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് ഊട്ടിയിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനിയും സംഘവും മാളിൽ എത്തിയത്. ഈ സമയം കെ.ജി.എഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ഇവിടെ എത്തിയിരുന്നു. ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. സ്ഥലത്ത് നിന്നു മാറിയിട്ടും പ്രതി പിന്തുടർന്ന് ഉപദ്രവിച്ചതോടെ പെൺകുട്ടി ബഹളം വയ്ക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ധനേഷ് കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |