SignIn
Kerala Kaumudi Online
Thursday, 25 April 2024 2.19 AM IST

വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

fgfgfg

കളമശേരി: ഹോളി ആഘോഷത്തിനിടെ ജൂനിയർ വിദ്യാർത്ഥിനികളെ അപമാനിച്ച പരാതിയിൽ കുസാറ്റിലെ ബി . വോക് മൂന്നാം വർഷ വിദ്യാർത്ഥിയായ മാനവ് അഷറഫിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18 ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി സി.ഐ.സന്തോഷ് പറഞ്ഞു.

സംഭവത്തിൽ വിദ്യാർത്ഥിനികൾ സർവ്വകലാശാലയ്ക്ക് നൽകിയ പരാതിയിൽ നിയോഗിച്ച ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ പ്രാഥമിക അന്വോഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിദ്യാർത്ഥിയെ സർവ്വകലാശാല സസ്പെന്റ് ചെയ്തിതിരുന്നു. മൂന്ന് വർഷം മുമ്പ് ഇത്തരത്തിൽ ഹോളി ആഘോഷത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് കാമ്പസിൽ ഹോളി ആഘോഷം നിരോധിച്ചിരുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.