ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്സിൽ സ്കൂളിന് സമീപം നടന്ന വെടിവയ്പിൽ 16 വയസുള്ള വിദ്യാർത്ഥിനി കൊല്ലപ്പെട്ടു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
നടപ്പാതയ്ക്ക് സമീപം രണ്ട് പേർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇതിൽ ഒരാൾ വെടിയുതിർക്കുകയുമായിരുന്നു. ഇതിനിടെയാണ് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് വെടിയേറ്റത്. പ്രതിയ്ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |