മുംബയ്: യൂസ്വേന്ദ്ര ചഹലിന് പിന്നാലെ ഐ.പി.എൽ ടീമായ മുംബയ് ഇന്ത്യൻസിനെതിരെ ആരോപണവുമായി ചെന്നൈ സൂപ്പർ കിംഗ്സ് താരം റോബൻ ഉത്തപ്പ. 2009ലെ ഐ.പി.എൽ സീസൺ തുടങ്ങുന്നതിന് ഒരുമാസം മുമ്പ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ മുംബയ് ഇന്ത്യൻസിന്റെ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് യൂ ട്യൂബ് ചാനലിൽ ആർ.അശ്വിനുമായി സംസാരിക്കവേ ഉത്തപ്പ വെളിപ്പെടുത്തി. ഒപ്പിട്ടിലല്ലെങ്കിൽ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്നായിരുന്നു ഭീഷണിയെന്ന് ഉത്തപ്പ പറഞ്ഞു. എന്നാൽ ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞില്ല. വിഷാദ രോഗമുൾപ്പെടെ ബാധിച്ച് ജീവിതത്തിലെ വലിയ വിഷമഘട്ടത്തിലൂടെ കടന്നു പോയ സമയമായിരുന്നു അതെന്നും പിന്നീട് ബാംഗ്ലൂരിൽ എത്തിയപ്പോഴും തുടക്കത്തിൽ താളം കണ്ടെത്താനായില്ലെന്നും വളരെ പണിപ്പെട്ടാണ് ആ അവസ്ഥകളിൽ നിന്ന് മുക്തനായതെന്നും ഉത്തപ്പ പറഞ്ഞു. 2013ൽ മുംബയ് ഇന്ത്യൻസിലായിരുന്ന സമയത്ത് മദ്യപിച്ച് ലക്കുകെട്ട ഒരു സഹതാരം തന്നെ 15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂക്കിയിട്ടുവെന്ന് കഴിഞ്ഞ ദിവസം യൂസ്വേന്ദ്ര ചഹൽ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |