ആലപ്പുഴ : നാല് നാൾ നീണ്ടു നിൽക്കുന്ന ദേശീയ പവർലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. ആലപ്പുഴ ടൗൺഹാളിലെ ആറുവേദികളിൽ രാവിലെ മത്സരങ്ങൾ ആരംഭിക്കും. ഇന്നലെ ടീമുകളുടെ രജിസ്ട്രേഷനും വെരിഫിക്കേഷനും ടെക്നിക്കൽ കമ്മിറ്റി യോഗവും നടന്നു. 50ൽപ്പരം അന്തർദേശീയ താരങ്ങളടക്കം 1100 കായികതാരങ്ങൾ പങ്കെടുക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളിലായി 64 ഇനങ്ങളിലാണ് മത്സരങ്ങൾ. അന്തർദ്ദേശീയ റഫറിമാരടക്കം 150 പേർ മത്സരങ്ങൾ നിയന്ത്രിക്കും. സ്ട്രോംഗ്മാൻ ഒഫ് ഇന്ത്യ പദവിയും സ്ട്രോംഗ് വുമൺ ഓഫ് ഇന്ത്യ പദവിയും നേടുന്നവരെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. 13ന് വൈകിട്ട് വിജയികൾക്ക് മന്ത്രി വി.അബ്ദുൾറഹിമാൻ സമ്മാനങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |