SignIn
Kerala Kaumudi Online
Thursday, 25 April 2024 3.58 PM IST

പിങ്ക് നെറ്റ് വസ്ത്രത്തിൽ ദിശ പട്ടാനി; കാമുകന്റെ സഹോദരിയുടെ കമന്റ് കണ്ട് ഞെട്ടി ആരാധകർ

disha-patani

എംസ് എസ് ധോണി എന്ന ബയോപിക്ക് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കടന്നെത്തിയ താരമാണ് ദിഷാ പട്ടാനി. താരമിപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത് തന്റെ ഹോട്ട് ലുക്കിലൂടെയാണ്. വസ്ത്രങ്ങളിൽ വിവിധ പരീക്ഷണങ്ങൾ നടത്താൻ മടിക്കാത്ത താരം പങ്കുവച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട് അഭിനന്ദനങ്ങൾ ചൊരിയുകയാണ് ആരാധകർ.

പിങ്ക് നെറ്റ് പാന്റ്‌സും ഡാർക്ക് പിങ്ക് ബ്ളൗസും അണിഞ്ഞുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടുകയാണ്. അഴിച്ചിട്ട മുടിയും ബോൾഡ് മേക്ക് അപ്പും താരത്തിന് ഹോട്ട് ലുക്ക് നൽകുന്നു. താരത്തിന്റെ ചിത്രങ്ങൾക്ക് കാമുകൻ ഗൈഗർ ഷ്റോഫിന്റെ സഹോദരി കൃഷ്ണ ഷ്റോഫ് നൽകിയ കമന്റും ശ്രദ്ധനേടുന്നു. അതീവസുന്ദരിയായിരിക്കുന്നു എന്നായിരുന്നു കൃഷ്ണയുടെ കമന്റ്. ഒപ്പം 'ഫയർ' ഇമോജികളും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

A post shared by disha patani (paatni) 🦋 (@dishapatani)

A post shared by disha patani (paatni) 🦋 (@dishapatani)

A post shared by disha patani (paatni) 🦋 (@dishapatani)

ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രമാണ് ദിശയുടെതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ജോൺ എബ്രഹാമും അർജുൻ കപൂറുമാണ് ചിത്രത്തിലെ നായകൻമാർ. താര സുതാരിയും ചിത്രത്തിലെ നായികയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DISHA PATANI, PICTURES, INSTAGRAM, KRISHNA SHROFF, COMMENT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.