കോട്ടയം. പ്രീമിയർ ട്രെയിനുകൾക്ക് 'ഡൈനാമിക് ടിക്കറ്റ് ചാർജ് ' എന്ന പേരിൽ കഴിഞ്ഞവർഷം നടപ്പാക്കിയ യാത്രാക്കൂലി വർദ്ധന മറ്റ് എക്സ്പ്രസ് ട്രെയിനുകൾക്കും ബാധകമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ചാർജ് വർദ്ധിപ്പിക്കുന്ന രീതിയാണിത്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മംഗള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾക്ക് ജൂൺ ഒന്നു മുതൽ ഇതു ബാധകമാകും. ഇപ്രകാരമുള്ള വർദ്ധന പ്രീമിയർ ട്രെയിനുകളിൽ കഴിഞ്ഞവർഷം ഏർപ്പെടുത്തിയപ്പോൾ, സാധാരണ എക്സ്പ്രസ് ട്രെയിനുകൾക്ക് അപ്രകാരം ചാർജ് വർദ്ധിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |