കിളിമാനൂർ: കാർഷിക ഭക്ഷ്യ വിതരണ മേഖലകളിലെ കേന്ദ്ര സർക്കാർ നയങ്ങൾ ജനദ്രോഹപരമാണെന്നും ഈ നയങ്ങൾ തിരുത്തണമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പഴയകുന്നുമ്മേൽ സി.പി.ഐ ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വി.ധരളിക,ടി.താഹ, എസ്.സുനിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന പ്രതിനിധി വല്ലൂർ രാധാകൃഷ്ണൻ നായർ പതാക ഉയർത്തി.എ.ഷീല രക്തസാക്ഷി പ്രമേയവും, ടി.സന്തോഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.എൻ.രാജൻ,സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി,മണ്ഡലം സെക്രട്ടേറിയറ്റംഗം വി.സോമരാജകുറുപ്പ്, വെള്ളല്ലൂർ ശശിധരൻ, ജെ.സുരേഷ്, ധനപാലൻ നായർ, കെ.അനിൽകുമാർ, സി. സുകുമാരപിള്ള എന്നിവർ സംസാരിച്ചു.
പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയേയും, 53 അംഗ മണ്ഡല സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ.ജി. ശ്രീകുമാറിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി എൽ.ആർ. അരുൺ രാജിനേയും തിരഞ്ഞെടുത്തു. സ്വാഗത സംഘം ചെയർമാൻ എൽ.ആർ.അരുൺ രാജ് സ്വാഗതവും ജി.ബാബു കുട്ടൻ നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |