Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

കുട്ടവഞ്ചി സഫാരിക്ക് പോകണോ? എങ്കിൽ നേരെ വച്ചുപിടിച്ചോളൂ ആ​ങ്ങ​മൂ​ഴിയിലേക്ക്

-kottavanchi-savari

കു​ട്ട​വ​ഞ്ചി​ ​തു​ഴ​ഞ്ഞു​ ​പോ​കു​ന്ന​ ​നാ​യ​ക​നേ​യും​ ​നാ​യി​ക​യെ​യും​ ​സി​നി​മ​യി​ൽ​ ​കാ​ണു​മ്പോ​ൾ​ ​അ​തു​പോ​ലൊ​ന്ന് ​പോ​കാ​ൻ​ ​കൊ​തി​ച്ചി​ട്ടു​ണ്ടോ?​ ​എ​ങ്കി​ൽ​ ​പ​ത്ത​നം​തി​ട്ട​യ്ക്ക് ​വ​ണ്ടി​ ​പി​ടി​ച്ചോ​ളൂ.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​നി​ന്നും​ ​ഗ​വി​ ​റൂ​ട്ടി​ൽ​ 40​ ​കി.​മീ.​ ​ദൂ​രം​ ​സ​ഞ്ച​രി​ച്ചാ​ൽ​ ​ആ​ങ്ങ​മൂ​ഴി​യി​ൽ​ ​എ​ത്തി​ച്ചേ​രാം.​ ​അ​വി​ടെ​യു​ണ്ട് ​ഈ​ ​പ​റ​ഞ്ഞ​ ​കു​ട്ട​വ​ഞ്ചി​ ​സ​വാ​രി.

-kottavanchi-savari

രാ​വി​ലെ​ ​ഏ​ഴു​ ​മ​ണി​ ​മു​ത​ൽ​ ​കു​ട്ട​വ​ഞ്ചി​യി​ലു​ള്ള​ ​യാ​ത്ര​ ​തു​ട​ങ്ങും.​ ​ഒ​രു​ ​കു​ട്ട​വ​ഞ്ചി​യി​ൽ​ ​പ​ര​മാ​വ​ധി​ ​നാ​ലു​പേ​ർ​ക്കാ​ണ് ​യാ​ത്ര​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​ന്ന​ത്.​ ​ഗ​വി​യി​ലേ​ക്ക് ​യാ​ത്ര​ ​പോ​കു​ന്ന​വ​രെ​ല്ലാം​ ​ഇ​വി​ട​ത്തെ​ ​കു​ട്ട​വ​ഞ്ചി​ ​യാ​ത്ര​ ​ക​ഴി​ഞ്ഞാ​ണ് ​മ​ട​ങ്ങു​ന്ന​ത്.​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​ത്തി​ലാ​ണ് ​കു​ട്ട​വ​ഞ്ചി​ ​സ​വാ​രി​ ​ന​ട​ത്തു​ന്ന​ത്.​ ​പ​തി​ന​ഞ്ചോ​ളം​ ​വ​ഞ്ചി​ക​ളാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്.​ ​മ​ഴ​ക്കാ​ല​ത്താ​ണ് ​ഇ​വി​ടേ​ക്ക് ​സ​ന്ദ​ർ​ശ​ന​ ​പ്ര​വാ​ഹം.

-kottavanchi-savari

ആ​ങ്ങ​മൂ​ഴി​യി​ൽ​ ​കു​ട്ട​വ​ഞ്ചി​ ​സ​വാ​രി​ ​ന​ട​ത്തി​യി​ട്ട് ​ചെ​ക്ക്‌​പോ​സ്റ്റി​ൽ​ ​നി​ന്നും​ ​പാ​സ്സ് ​വാ​ങ്ങി​ ​ഗ​വി​യ്ക്ക് ​പോ​കു​വാ​ൻ​ ​സാ​ധി​ക്കും​ ​എ​ന്ന​തും​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​ആ​ങ്ങ​മൂ​ഴി​യി​ൽ​ ​നി​ന്നും​ 45​ ​മി​നി​റ്റ് ​ദൂ​രം​ ​സ​ഞ്ച​രി​ച്ചാ​ൽ​ ​അ​ട​വി​യി​ലെ​ത്താം.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​കു​ട്ട​വ​ഞ്ചി​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​മാ​ണി​ത്.​ ​രാ​വി​ലെ​ 9​ ​മ​ണി​ ​മു​ത​ലാ​ണ് ​ഇ​വി​ടെ​ ​സ​ന്ദ​ർ​ശ​ന​ ​സ​മ​യം.​ ​ഒ​രു​ ​കു​ട്ട​വ​ഞ്ചി​ ​യാ​ത്ര​യ്ക്കാ​യി​ 200​ ​രൂ​പ​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​സാ​ഹ​സി​ക​ ​യാ​ത്ര​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കി​ൽ​ ​മ​ഴ​ക്കാ​ല​ത്ത് ​എ​ത്തു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​കൊ​ല്ല​ത്തു​നി​ന്നും​ ​കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്നു​മെ​ല്ലാം​ ​കെ​.എ​സ്.ആ​ർ​.ടി​.സി​ ​അ​ട​ക്കം​ ​ധാ​രാ​ളം​ ​ബ​സ് ​സ​ർ​വീ​സ് ​കോ​ന്നി​യി​ലേ​ക്കു​ണ്ട്.​ ​ക​ടു​ത്ത​ ​വേ​ന​ൽ​കാ​ല​ത്ത് ​അ​ട​വി​ ​ഇ​ക്കോ​ ​ടൂ​റി​സം​ ​കേ​ന്ദ്രം​ ​അ​ട​ച്ചി​ടും. കു​ട്ട​വ​ഞ്ചി​ ​സ​വാ​രി​ ​ക​ഴി​ഞ്ഞാ​ൽ​ ​കോ​ന്നി​ ​ആ​ന​ക്കൂ​ട്ടി​ൽ​ ​ക​യ​റി​ ​ഗ​ജ​വീ​ര​ന്മാ​രെ​യും​ ​ക​ണ്ട് ​മ​ട​ങ്ങാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOTTAVANCHI SAVARI, TRAVEL, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY