SignIn
Kerala Kaumudi Online
Saturday, 20 April 2024 8.50 PM IST

മേടമാസ - വിഷുപൂജകൾക്കായി ശബരിമല നടതുറന്നു

mala

ശബരിമല : മേടമാസ - വിഷുപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകിട്ട് 5ന് തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചശേഷം ഉപദേവതാക്ഷേത്ര നടകളിലും ദീപം പകർന്നു. ഇന്നലെ ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 5ന് നട തുറന്ന് പതിവ് അഭിഷേകവും പൂജകളും നടക്കും. ഇന്നുമുതൽ നട അടയ്ക്കുന്ന 18 വരെ ഉദയാസ്തമയപൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. ഇത്തവണ മേടം രണ്ടായ 15ന് പുലർച്ചെയാണ് വിഷുക്കണി ദർശനം.18ന് രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ ഇക്കുറി നിയന്ത്രണമില്ല. വെർച്വൽക്യൂ വഴി ബുക്ക് ചെയ്തവർക്കും നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് നടത്തിയും ദർശനം നടത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.