SignIn
Kerala Kaumudi Online
Thursday, 25 April 2024 5.54 PM IST

ഏത്തയ്ക്കാ വില ഉയരുമ്പോൾ 500 ൽ തൊട്ട് ചിപ്സ് വില

chips

ഉപ്പേരി വില വിപണിയിൽ വറപൊരി
ആലപ്പുഴ: പച്ച ഏത്തയ്ക്കാ വില ഒരു മാസത്തിനിടെ ഇരട്ടിയിലേറെ ഉയർന്നപ്പോൾ ചിപ്സ് വില 500നടുത്തെത്തി. ചിപ്സിന്റെ ഇന്നലത്തെ വില 480രൂപയാണ്. ഏത്തയ്ക്കായുടെ ഉത്പാദനം കുറഞ്ഞതും ഇന്ധനവില വർദ്ധനവുമാണ് വില വർദ്ധനവിന്റെ പ്രധാന കാരണങ്ങളായി പറയുന്നത്.

ഒരുമാസം മുമ്പ് ഏത്തയ്ക്കായ് കലോയ്ക്ക് 28 രൂപ വിലയുണ്ടായിരുന്നപ്പോൾ ചിപ്‌സിന് വില കിലോഗ്രാമിന് 320 രൂപയായിരുന്നു. ഏത്തയ്ക്കാവില 60 രൂപയെത്തിയതോടെയാണ് ചിപ്‌സിന് വില 480 രൂപയെത്തിയത്.

ഏത്തക്കായ്ക്കൊപ്പം പാമോയിലിന്റെ വില വർദ്ധനവും തൊഴിലാളികളുടെ കൂലി വർദ്ധനവും ചിപ്‌സിന്റെ വില കുതിക്കാൻ കാരണമെന്നാണ് നിർമ്മാതാക്കൾ പറയുന്നുണ്ട്. റഷ്യ, മലേഷ്യ എന്നിവടങ്ങളിൽ നിന്നാണ് പാമോയിൽ ഇറക്കുമതി ചെയ്യുന്നത്. യുദ്ധത്തെ തുടർന്ന് പാമോയിലന്റെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടിള്ളത്.സൺഫ്ളവർ ഓയിലിനാകട്ടെ കിലോയ്ക്ക് 40രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. യുക്രൈൻ പ്രശ്നത്തിന് മുൻപ് ഒരു കിലോയ്ക്ക് 125രൂപയായിരുന്ന പാമോയിൽ വില ഇപ്പോൾ 165 രൂപയിൽ എത്തി.

# ചിപ്സിന് വില ഗുണം പോലെ

ഒന്നാം തരം ഏത്തക്കായ്ക്കാണ് ഇപ്പോൾ മാർക്കറ്റ് വില കിലോഗ്രാമിന് 60 രൂപ. രണ്ടാംതരം ഏത്തക്കായ കിലോയ്ക്ക് 40രൂപയ്ക്ക് വരെ ലഭിക്കും. അത്തരം കായ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചിപ്‌സ് കുറഞ്ഞ വിലയ്ക്ക് നൽകാൻ കഴിയുമെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. രണ്ടാംതരം കായ കൊണ്ടുണ്ടാക്കുന്ന ചിപ്‌സ് ഒന്നാം തരം കായയുടെ ഒപ്പം കലർത്തി കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. രണ്ടാം തരം ചിപ്‌സിന് ഉപയോഗിക്കുന്നത് കറകുറഞ്ഞ കായ് ആയതിനാൽ ചൂട് എണ്ണയിൽ പ്ലാസ്റ്റിക് ഇട്ടശേഷം കായ് അരിഞ്ഞിടുന്ന രീതിയുണ്ടെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.

# വിലക്കയറ്റം കപ്പയ്ക്കും ചക്കയ്ക്കും

ചിപ്‌സിന് മാത്രമല്ല, മറ്റ് ഉപ്പേരികൾക്കും വില ഇതുപോലെ തന്നെ. ചക്കയുടെ സീസൺ ആണെങ്കിലും ചക്ക ഉപ്പേരിക്ക് ഇപ്പോൾ കിലോയ്ക്ക് 400 രൂപയാണ് വില. കപ്പ 100കിലോയ്ക്ക് 1800രൂപ വില. കപ്പ വറുത്തതിന് വില കിലോയ്ക്ക് 240 രൂപയായിരുന്നു. കപ്പ ഉപ്പേരിയുടെ വില 200രൂപയായിരുന്നു. നിർമ്മാണ വസ്തുക്കളുടെ വില കുറഞ്ഞാലും ഉത്പന്നങ്ങളുടെ വിലയിൽ കുവ് വരുത്തുന്നതിൽ ഉത്പാദകർ താല്പര്യം കാണിക്കാറില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

# ഉപ്പേരി വിഭവങ്ങളുടെ വില

കിലോഗ്രാമിന്

(ഇപ്പോൾ ബ്രാക്കറ്റിൽ രണ്ട്മാസം മുമ്പുള്ളത്)

ചിപ്‌സ് (ഓയിലിൽ വറുത്തത്)................440 (320)

ചിപ്‌സ് (വെളിച്ചെണ്ണയിൽ വറുത്തത്)...480 (280)

ശർക്കരവരട്ടി ...................................280 (240)

ചക്കഉപ്പേരി (ഓയിലിൽ വറുത്തത്)..........320 (280)

ചക്കഉപ്പേരി (വെളിച്ചെണ്ണയിൽ വറുത്തത്)....400 (360)

എണ്ണ വില (കിലോഗ്രാമിന് രൂപയിൽ)

വെളിച്ചെണ്ണ..........180

പമോയിൽ.............165

സൺഫ്‌ളവർ............200

..........................................

"പാമോയിലിന്റെയും സൺഫ്ളവറിന്റെയും വില ക്രമാതീതമായി വർദ്ധിച്ചതും തൊഴിലാളിയുടെ കൂലി 600ൽ നിന്ന് 1000രൂപയായി ഉയർന്നതും ഉപ്പേരി ഇനങ്ങളുടെ വില കുതിച്ചു ഉയരുന്നതിന് കാരണമായിട്ടുണ്ട്. കൊവിഡിൽ തകർന്നടിഞ്ഞ വ്യാപാരമേഖല ഇപ്പോൾ ടൂറിസത്തിന് ചലനം ഉണ്ടായതോടെ മെല്ലെ ഉണർന്നു തുടങ്ങിയതോടെ ഏത്തക്കായ്ക്ക് വില ഉയർന്നത് തിരിച്ചടിയാകുന്നു.

രാജേന്ദ്രൻ, കളരിക്കൽ ചിപ്പ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.