തിരുവനന്തപുരം : മാദ്ധ്യപ്രവർത്തകരുടെയും മാദ്ധ്യമസ്ഥാപനങ്ങളിലെ മറ്റു ജീവനക്കാരുടെയും പെൻഷൻ പദ്ധതി കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റിലെ പെൻഷൻ വിഭാഗം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
മാദ്ധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും ആയിരക്കണക്കിന് അപേക്ഷകളാണ് സെക്ഷനിൽ കെട്ടിക്കിടക്കുന്നത്. അംഗത്വത്തിനും പെൻഷൻ ലഭിക്കുന്നതിനും നൽകിയ അപേക്ഷകൾ തീർപ്പാക്കുന്നതിന് പകരം ജീവനക്കാരെ മാറ്റി സെക്ഷന്റെ പ്രവർത്തനം മരവിപ്പിക്കുന്നത് പെൻഷൻ പദ്ധതി അവതാളത്തിലാക്കും. ജില്ലകൾ തോറും അദാലത്തുകൾ നടത്തി ഫയലുകൾ തീർപ്പാക്കി വരുന്നതിനിടെയാണ് ഈ പ്രതിസന്ധി. അടിയന്തരമായി സെക്ഷൻ പുനഃസ്ഥാപിച്ച് ജീവനക്കാരെ പുനർ നിയമിക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോൺസൺ, സെക്രട്ടറി ജയിസൺ മാത്യു എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |