SignIn
Kerala Kaumudi Online
Saturday, 20 April 2024 8.06 AM IST

അയിഷ ബീവിക്ക് വേണം അല്‌പം കാരുണ്യം

ayshabevi

കൊല്ലം: അറുപത് വയസ് പിന്നിട്ട അയിഷയ്ക്ക് കുറച്ചുകാലം കൂടി ജീവിക്കണമെന്നുണ്ട്. എന്നാൽ, ഉദരത്തിൽ കാൻസർ പിടിമുറുക്കിയിരിക്കുകയാണ്. ചികിത്സിക്കാൻ പണം പോയിട്ട് താങ്ങായി ഭർത്താവും മക്കളും പോലുമില്ല. സുമനസുകളുടെ സഹായമുണ്ടെങ്കിലേ അയിഷ ബീവിയുടെ ആയുസ് നീട്ടി കിട്ടൂ. നെടുമ്പന, ഇളവൂർ കുരണ്ടിവിള പുത്തൻവീട്ടിൽ ഹൃദ്രോഗിയായ സഹോദരിക്കൊപ്പമാണ് താമസം. കഴിഞ്ഞ ദിവസം ആ.സി.സിയിൽ ശസ്ത്രക്രിയ കഴിഞ്ഞു. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നെ കീമോയെടുക്കണം. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. ഇപ്പോൾ ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണ്.

അയിഷയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ വാർഡ് അംഗം ഉഷാകുമാരിയുടെ നേതൃത്വത്തിൽ പണം സ്വരൂപിക്കാനുള്ള ശ്രമം നടക്കുകയാണ്. കരുണയുള്ളവർക്ക് സഹായം നൽകാനായി ഫെഡറൽ ബാങ്കിന്റെ നെടുമൺകാവ് ശാഖയിൽ പ്രത്യേക അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 17280100006625, ഐ.എഫ്.എസ്.സി കോഡ് : FDRL0001728. വാർഡ് അംഗം ഉഷാകുമാരിയുടെ ഫോൺ നമ്പർ: 9946459616.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.