കണ്ണൂർ: ബംഗാളിൽ സി.പി.എം തിരിച്ചുവരുമെന്ന് പി.ബി അംഗം മുഹമ്മദ്സലീം. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഡി.വൈ. എഫ്. ഐ അഖിലേന്ത്യാ നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോൾ കണ്ണൂരിൽ പലതവണവന്നിട്ടുണ്ട്.വല്ലാത്തൊരു ഊർജ്ജം ഈ നാട് തന്നിട്ടുണ്ട്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ ഊർജ്ജമുപയോഗിച്ചുകൊണ്ടു ബംഗാളിൽ പാർട്ടിപ്രവർത്തനം ശക്തമാക്കുമെന്നും ബംഗാളിലെ പാർട്ടി പ്രതാപകാലത്ത്തിരിച്ചുവരുമെന്നും മുഹമ്മദ്സലീം പറഞ്ഞു.
പ്രസംഗം പരിഭാഷപ്പെടുത്താൻ മന്ത്രിമാർ
കണ്ണൂർ: പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗം പരിഭാഷപ്പെടുത്താൻമന്ത്രിമാരടക്കമുള്ള നേതാക്കൾ രംഗത്തിറങ്ങിയത് കൗതുകമായി.മലയാളത്തിൽ തുടങ്ങിയ സീതാറാം യെച്ചൂരിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് മന്ത്രി പി.രാജീവായിരുന്നു. മന്ത്രി കെ. എൻ ബാലഗോപാൽ, എം.പ്രകാശൻമാസ്റ്റർ എന്നിവർ മറ്റുള്ളവരുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |