Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

ആണുങ്ങൾ മാത്രം പൂരത്തിന് പോയിട്ടെന്താ കാര്യം, എല്ലാവരും ഒരുമിച്ച് പോകുന്നതിലാണ് കാര്യം: റിമ കല്ലിങ്കൽ

rima-kallingal

തൃശൂർ പൂരം ആണുങ്ങളുടേത് മാത്രമാണെന്ന് നടി റിമ കല്ലിങ്കൽ. ആണുങ്ങൾ മാത്രം പൂരത്തിന് പോയിട്ടെന്താ കാര്യമെന്നും റിമ ചോദിക്കുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്. 'ഞാനെപ്പോഴും പറയാറുണ്ട്, തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. വലിയ കഷ്ടമാണത്. വിദേശത്തൊക്കെ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങൾ മാത്രമല്ലല്ലോ വരുന്നത്? ആണുങ്ങളും പെണ്ണുങ്ങളും വരുന്നില്ലേ''റിമ ചോദിക്കുന്നു.

''നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്നമുണ്ട്. തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്? അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങൾ മാത്രം പോയിട്ടെന്ത് കാര്യം? ''എല്ലാവരും ഒരുമിച്ച് പോകുന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവൻ പുരുഷന്മാരാണ്'' റിമ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RIMA KALLINGAL, TRISSUR POORAM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY