SignIn
Kerala Kaumudi Online
Thursday, 28 March 2024 8.28 PM IST

മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​നി​ന്നു​ള്ള​ ​മാം​ഗോ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റു​ക​ൾ​ ​ മുതലമട​ ​സ​ന്ദ​ർ​ശി​ച്ചു

mangocity

കൊല്ലങ്കോട്: മുതലമടയിലെ മാവ് കൃഷിയെക്കുറിച്ച് പഠിക്കാൻ മഹാരാഷ്ട്രയിൽ നിന്നെത്തിയ വിദഗ്ദ്ധ സംഘം കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. മഹാരാഷ്ട്രയിൽ നിന്നുള്ള മാംഗോ സ്‌പെഷ്യലിസ്റ്റ് ഡോ. ദേവദത്തഖദം, നാരായൺ ഭാസ്‌കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുതലമടയിലെത്തിയത്. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ച് മാവ് കൃഷിയിൽ വളങ്ങളും കീടനാശിനികളും ഉപയോഗിക്കരുത്. സർക്കാർ തലത്തിലുള്ള നിർദ്ദേശങ്ങൾ മാത്രം പാലിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നും വിദഗ്ധസംഘം പറഞ്ഞു.

തിങ്കളാഴ്ച മുതലമടയിലെ ചമ്മണാംപതി, വെള്ളാരം കടവ് എന്നിവിടങ്ങളിലെ വിവിധ മാന്തോപ്പുകൾ സംഘം സന്ദർശിച്ചു. ഇവിടത്തെ കൃഷിയെക്കുറിച്ച് വിശദമായ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്നും സംഘം വ്യക്തമാക്കി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ടി.ടി.അരുൺ, എൻ.ജി.വ്യാസ്, സി.അശ്വതി, കെ.സവിത, ജിജി സുധാകർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MANGO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.