ആലപ്പുഴ : പ്രവാസി എഴുത്തുകാരി സി.ശോഭയുടെ നാരങ്ങാമിഠായികൾ എന്ന കഥാസമാഹാരവും കനൽചുട്ട പാഥേയം എന്ന കവിതാ സമാഹാരവും പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലാ ഹാളിൽ കൂടിയ ചടങ്ങിൽ പ്രകാശനം ചെയ്തു. പുസ്തകങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് നടത്തി.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഡോ. നെടുമുടി ഹരികുമാർ കഥാപ്രകാശനവും സംസ്കൃത യൂണിവേഴ്സിറ്റി (കാലടി) പ്രൊഫ. ഡോ.ഷാജി ഷൺമുഖം കവിതാപ്രകാശനവും നടത്തി.
അഡ്വ. ബി.സുരേഷ്, സിബിച്ചൻ നെടുമുടി, ഉണ്ണി ശ്രീദളം, വയലാർ ഗോപാലകൃഷ്ണൻ, വിനയശ്രീ, രവീന്ദ്രനാഥൻ നായർ, ബാലൻ സി.നായർ എന്നിവർ ആശംസാപ്രസംഗം നടത്തിണ ഗ്രന്ഥശാലാ സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതവും സി.ശോഭ നനിദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |