ചെങ്ങന്നൂർ : പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരിയുടെ പടിഞ്ഞാറൻ മേഖലയിലെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് പഠന കളരി നടത്തുന്നത്. ശാസ്താം കുളങ്ങര ക്ഷേത്രം ഹാളിൽ മെയ് 20 മുതൽ 22 വരെയാണ് പഠന കളരി നടത്തുന്നത്. എം.കെ.ശശികുമാർ കീഴ്വന്മഴി കൺവീനറും എസ്.വി.പ്രസാദ് ചെയർമാനും പി. സി. സുരേന്ദ്രൻ നായർ വൈസ് ചെയർമാനും ആയി സ്വാഗത സംഘം രൂപീകരിച്ചു. യോഗം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |