ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളി സംഗമവും തൊഴിൽ ശ്രേഷ്ഠ അവാർഡ് വിതരണവും വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. എളമ്പുലാശ്ശേരി കെ.എ.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രജിത അദ്ധ്യക്ഷത വഹിച്ചു.100 തൊഴിൽദിനങ്ങൾ പൂർത്തികരിച്ച 120 തൊഴിലാളികളെ തൊഴിൽ ശ്രേഷ്ഠാ അവാർഡ് നൽകി ആദരിച്ചു. പി.സുരേഷ്, കെ.രതീഷ്, പി.ഹരിഗോവിന്ദൻ, ശാന്ത, പുഷ്പലത, കെ.അംബിക, സരള സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |