SignIn
Kerala Kaumudi Online
Friday, 19 April 2024 7.36 PM IST

നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ വിർച്വൽ വ്യാപാരമേള 26 മുതൽ

coconut

കൊച്ചി: നാളികേര വികസനബോർഡും ഫിക്കിയും ചേർന്ന് 26 മുതൽ 28 വരെ നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ വിർച്വൽ വ്യാപാരമേള നടത്തുന്നു. ഭക്ഷ്യവസ്തുക്കൾ, മധുരപലഹാരങ്ങൾ, പാനീയങ്ങൾ മുതൽ ഭക്ഷ്യേതര ഉത്പന്നങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ലോകമെമ്പാടുമുള്ള വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഇന്ത്യയുടെ നാളികേര മൂല്യവർദ്ധിത ഉത്പന്നങ്ങൾ പരിചയപ്പെടുത്തുക, വ്യാപാര ഉടമ്പടികൾക്ക് അവസരം ലഭ്യമാക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

നാളികേര ഉത്പന്ന നിർമ്മാതാക്കൾ https://registrations.ficci.com/vtfccp/exhibitor-registration.asp എന്ന ലിങ്കിലും വ്യാപാര അന്വേഷകർ https://registrations.ficci.com/utfccp/business-registration.asp എന്ന ലിങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വിവരങ്ങൾക്ക്: അസി.ഡയറക്ടർ ഫിക്കി കേരള സ്‌റ്റേറ്റ് കൗൺസിൽ, ഫോൺ : 0484-4058041/42, 4876976, 9746903555. ഇ-മെയിൽ: kesc@ficci.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, COCONUT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.