SignIn
Kerala Kaumudi Online
Saturday, 20 April 2024 5.38 AM IST

ഐഫോൺ 13 ഇനി മെയ്ഡ് ഇൻ ഇന്ത്യ

i-phone-

ന്യൂഡൽഹി: ഐഫോൺ 13ന്റെ ഉത്‌പാദനത്തിന് ഇന്ത്യയിൽ തുടക്കമിട്ട് ആപ്പിൾ. ആപ്പിളിനുവേണ്ടി കരാറടിസ്ഥാനത്തിൽ ഐഫോണുകൾ നിർമ്മിക്കുന്ന ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ ഫാക്‌ടറിയിലാണ് മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ 13 നിർമ്മിക്കുന്നത്.

രൂപകല്‌പനയിലും കാമറയിലും സോഫ്‌റ്റ്‌വെയറിലും മൊത്തം പെർഫോമൻസിലും ഏറെ മുന്നിൽനിൽക്കുന്ന 'ആഡ്വാൻസ്ഡ് 5ജി" ഫോണാണ് ഐഫോൺ 13 എന്ന് ആപ്പിൾ അവകാശപ്പെടുന്നു. അതിവേഗവും മികവുറ്റതുമായ പ്രകടനം കാഴ്ചവയ്ക്കുന്ന എ15 ബയോണിക് ചിപ്പാണ് ഐഫോൺ 13ന്റെ മറ്റൊരു പ്രത്യേകത. ഉയർന്ന ബാറ്ററി-ലൈഫ്, ഫ്ലാറ്റ്-എഡ്ജ് ഡിസൈൻ എന്നിവയും മികവാണ്.

2017ലാണ് ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമ്മാണത്തിന് തുടക്കമിട്ടത്; ഐഫോൺ എസ്.ഇ ആയിരുന്നു ആദ്യമോഡൽ. ഐഫോൺ 11, ഐഫോൺ 12 എന്നിവയും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. 74,900 രൂപ മുതലാണ് ഐഫോൺ 13ന് വില.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, APPLE, IPHONE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.