ഫെബ്രുവരിയിൽ വളർച്ച 4-മാസത്തെ ഉയരത്തിൽ
ന്യൂഡൽഹി: കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ നിന്ന് സമ്പദ്വ്യവസ്ഥ കരകയറുന്നുവെന്ന് സൂചിപ്പിച്ച് ഫെബ്രുവരിയിൽ മുഖ്യ വ്യവസായമേഖല നാലുമാസത്തെ ഉയരമായ 5.8 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരിയിൽ 4.0 ശതമാനവും 2021 ഫെബ്രുവരിയിൽ നെഗറ്റീവ് 3.3 ശതമാനവുമായിരുന്നു വളർച്ച.
ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയിൽ (ഐ.ഐ.പി) 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായമേഖലയിൽ കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം, വൈദ്യുതി, സ്റ്റീൽ, സിമന്റ് എന്നീ സുപ്രധാന വിഭാഗങ്ങളാണുള്ളത്.
കുതിപ്പിന്റെ കാലം
(ഫെബ്രുവരിയിലെ വളർച്ച - ബ്രായ്ക്കറ്റിൽ ജനുവരിയിലെ വളർച്ച)
കൽക്കരി 6.6% (8.2%)
ക്രൂഡോയിൽ -2.2% (-2.4%)
പ്രകൃതിവാതകം 12.5% (11.7%)
റിഫൈനറി ഉത്പന്നങ്ങൾ 8.8% (3.7%)
വളം -1.4% (-2.0%)
സ്റ്റീൽ 5.7% (3.7%)
സിമന്റ് 5.0% (14.3%)
വൈദ്യുതി 4.0% (0.9%)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |