തൃശൂർ : ഖാദി ഷോറൂമുകളെ മാത്രമല്ല ഖാദിവസ്ത്ര മേഖലയെ നവീകരിക്കുന്ന പ്രവർത്തനങ്ങളുമായാണ് ഖാദി ഗ്രാമ വ്യവസായ ബോർഡ് മുന്നോട്ട് പോകുന്നതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ. ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിൽ തൃശൂർ പാലസ് റോഡിൽ പ്രവർത്തിക്കുന്ന നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവജാത ശിശുക്കൾക്കുള്ള ഖാദി കുട്ടിയുടുപ്പുകളുടെ ലോഞ്ചിംഗും പി.ജയരാജൻ നിർവഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. ഖാദി ബോർഡ് പ്രൊജക്ട് ഓഫീസർ എസ്യ സജീവ്, ഗ്രാമ വ്യവസായ ഓഫീസർ ടി.എസ്.മിനി, ഖാദി ബോർഡംഗം സി.കെ.ശശിധരൻ, കൗൺസിലർ നിജി.കെ.ജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |