തിരുവനന്തപുരം: സംവരണ സംരക്ഷണ സേനയുടെയും ഇതര സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കർ ജയന്തി മഹോത്സവം 14ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങ് സംവരണ സംരക്ഷണ സേന ചെയർമാൻ സി.കെ. കുട്ടപ്പൻ കളീക്കൽ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കരകുളം സത്യകുമാർ, കേരള ബുധിസ്റ്റ് കൗൺസിൽ ചെയർമാൻ ധർമ്മചാരി കുമ്പഴ ദാമോദരൻ, സംരക്ഷണ സേന മുൻ ചെയർമാൻ ബി.ആർ. ദിവാകരൻ, സി. ഗോവിന്ദൻ, അംബേദ്കർ മിഷൻ മഹിളാസംഘം ചെയർപേഴ്സൺ സരോജിനി ദാമോദരൻ, വേളി സുരേന്ദ്രൻ, അംബേദ്കർ കൾച്ചറൽ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റി മുൻ ജനറൽ സെക്രട്ടറി കൊടിക്കുന്നിൽ സുന്ദരേശൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 3ന് കരിക്കകം വാഴവിള ഡോ. അംബേദ്കർ നഗർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങ് പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ എം. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. പ്രതിമ നിർമ്മാണ കമ്മിറ്റി ചെയർമാൻ വി. ചക്രപാണി, കരകുളം സത്യകുമാർ, അഡ്വ. എ.ജി. സെൻ, ജി. സന്തോഷ്, എ.ജി. ഷൈൻ, സംവരണ സംരക്ഷണ സേന ജനറൽ സെക്രട്ടറി കെ. ഹരിദാസ്, പവിഴമ്മ ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |