കൊല്ലം: ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് എൻ.ഐ.ഇ.എൽ.ഐ.ടിയും കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജും സംയുക്തമായി എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് എൻ.എസ്.ക്യു.എഫ് ലെവൽ 4 നിലവാരത്തിലുള്ള 200 മണിക്കൂർ ദൈർഘ്യം വരുന്ന അഡ്വാൻസ് ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് സൗജന്യകോഴ്സ് ആരംഭിക്കുന്നു. കൂടാതെ 135 മണിക്കൂർ ദൈർഘ്യംവരുന്ന എൻ.എസ്.ക്യു.എഫ് ലെവൽ 4 നിലവാരത്തിലുള്ള സർട്ടഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ സൗജന്യകോഴ്സിലേക്കും സീറ്റൊഴിവ്. ജനറൽ, ഒ.ബി.സി മറ്റ് കാറ്റഗറിയിലുള്ള വിദ്യാർത്ഥികൾക്ക് ഫീസ് അടച്ച് കോഴ്സിലേക്ക് അഡ്മിഷനെടുക്കാം. യോഗ്യത: പ്ളസ് ടു 50 ശതമാനം മാർക്ക് അല്ലെങ്കിൽ ഐ.ടി.ഐ. ഫോൺ: 9447488348.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |