SignIn
Kerala Kaumudi Online
Thursday, 25 April 2024 4.09 AM IST

35 തസ്തികളിൽ പി.എസ്.സി വിജ്ഞാപനം

psc

തിരുവനന്തപുരം: ഫോറസ്റ്റ് ഡ്രൈവർ, എൽ.ഡി സ്റ്റെനോ, ലബോറട്ടറി ടെക്നീഷ്യൻ, ഓഫീസ് അറ്റൻഡർ ഗ്രേഡ് 2 എന്നീ തസ്‌തികകളടക്കം സംസ്ഥാന, ജില്ലാ, സ്‌പെഷ്യൽ റിക്രൂട്ടമെന്റ് , എൻ.സി.എ എന്നീ വിഭാഗങ്ങളിലായി 35 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

അഭിമുഖം

തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) രണ്ടാം എൻ.സി.എ. എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 426/2021), ഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ മാത്തമാറ്റിക്സ് (തമിഴ് മീഡിയം) ഒന്നാം എൻ.സി.എ. മുസ്ലിം, ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 506/2020), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) ഏഴാം എൻ.സി.എ. ഒ.ബി.സി. (കാറ്റഗറി നമ്പർ 432/2021), കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ അസിസ്റ്റന്റ് കമ്പയിലർ എൻ.സി.എ. ഈഴവ/ബില്ലവ/തിയ്യ (കാറ്റഗറി നമ്പർ 106/2021), കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ റെക്കോർഡിസ്റ്റ് (കാറ്റഗറി നമ്പർ 197/2020), സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക)- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 518/2021) എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.


സാദ്ധ്യതാപട്ടിക

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 338//2020),കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡിൽ പ്യൂൺ കം വാച്ചർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 4/2020),ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 337/2019), വനിത ശിശുവികസന വകുപ്പിൽ ഐ.സി.ഡി.എസ്. സൂപ്പർവൈസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 299/2020) എന്നീ തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപ്പട്ടിക
കൊല്ലം ജില്ലയിൽ ഐ.എസ്.എം./ഐ.എം.എസ്./ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 42/2021),ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി) (കാറ്റഗറി നമ്പർ 36/2020),കേരള സ്റ്റേറ്റ് ഹാൻഡ്ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 147/2019),സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ (കാറ്റഗറി നമ്പർ 148/2020) എന്നീ തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

ഓൺലൈൻപരീക്ഷ

വിവിധ ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമവകുപ്പിൽ എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് - വിമുക്തഭടൻമാർ മാത്രം (കാറ്റഗറി നമ്പർ 257/2021), തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 382/2020) എന്നീ തസ്തികളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.