SignIn
Kerala Kaumudi Online
Saturday, 20 April 2024 1.26 AM IST

കമലാസുരയ്യ ചെറുകഥ അവാർഡ് സുധ തെക്കേമഠത്തിന്

sudha-thekkemadam

തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാസുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ 10ാമത് കമലാസുരയ്യ ചെറുകഥ അവാർഡ്, സുധ തെക്കേമഠം രചിച്ച 'ആലിദാസൻ' എന്ന കഥയ്ക്ക് ലഭിച്ചു. 10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. സ്പെഷ്യൽ ജൂറി അവാർഡിന് ആർ. നന്ദിത കുറുപ്പ് പന്തളം (കുഴിച്ചെടുത്ത ഇരുട്ട്), സുജാത ശിവൻ ഏറ്റുമാനൂർ (ശിവപഞ്ചാഗ്നി), റീന.പി.ജി മലപ്പുറം (ദാഹം) എന്നിവരും അർഹരായി. നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഏപ്രിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.