തിരുവനന്തപുരം:സംസ്ഥാനപ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കെ.എസ്.ഇ.ബി. ഒാഫീസേഴ്സ് അസോസിയേഷൻ ഇന്നലെ വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം തുടങ്ങി.
അസോസിയേഷൻ പ്രസിഡന്റ് എം ജി.സുരേഷ്കുമാർ, ജനറൽ സെക്രട്ടറി ബി .ഹരികുമാർ, ബനവലന്റ് ഫണ്ട് അദ്ധ്യക്ഷ ജാസ്മിൻ ബാനു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സമരം. വിജയിപ്പിക്കുന്നതിനുള്ള വിവിധ വർഗ്ഗ ബഹുജന സംഘടകളുടെ കൂട്ടായ്മയും, സമര സഹായ സമിതി രൂപീകരണവും ഇന്ന് വൈകിട്ട് 4 ന് വഞ്ചിയൂരിലെ, കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ ഓഫീസിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |