SignIn
Kerala Kaumudi Online
Thursday, 25 April 2024 2.15 PM IST

വ്യാജസംഘങ്ങൾക്കെതിരെ നിയമനടപടിയെടുക്കും: നോർക്ക റൂട്ട്സ്

norka

തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ ഇടനിലക്കാരായി വ്യക്തികളെയോ ഏജൻസികളെയോ നിയോഗിച്ചിട്ടില്ല. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴിയും ഓഫീസുകൾ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോർക്കയുമായി ബന്ധപ്പെട്ട ഏതു സംശയത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 425 3939 ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാം. 0091 880 20 12345ൽ വിദേശത്തു നിന്ന് മിസ്സ്ഡ് കോൾ സേവനവും ലഭിക്കും.
ഔദ്യോഗിക വെബ്‌സൈറ്റ് അല്ലാതെയുള്ള വെബ്‌സൈറ്റ് ലിങ്കുകൾ, സാമൂഹിക മാദ്ധ്യമ ലിങ്കുകൾ തുടങ്ങിയവയിൽ നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള സേവനങ്ങൾക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NORKA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.