ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനരംഗത്തേക്ക്. ഒരു വെബ് സീരിസും ഫീച്ചർ സിനിമയുമാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായ ടെസ്റ്റ് ഷൂട്ട് നടത്തി എന്നാണ് റിപ്പോർട്ട്. പ്രീത കമാനി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ആര്യന്റെ സംവിധാന സംരംഭം നിർമ്മിക്കുന്നത്. ഷാരൂഖിന്റെ പാത പിന്തുടർന്ന് ആര്യൻഖാൻ അഭിനയരംഗത്തേക്ക് വരുമെന്നായിരുന്നു ആരാധകലോകം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാമറയുടെ പിന്നിൽ പ്രവർത്തിക്കാനായിരുന്നു ആര്യന് താത്പര്യമെന്ന് ഷാരൂഖ് ഖാൻ അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായിരുന്നു. മുംബെയ് തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നടന്ന പാർട്ടിക്കിടയിലായിരുന്നു അറസ്റ്റ്. ഒരു മാസത്തെ ജയിൽവാസത്തിനുശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |