SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.02 AM IST

താരറാണി ഇനി മന്ത്രിക്കസേരയിൽ നടി റോജ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

roja

അമരാവതി: തെന്നിന്ത്യൻ താരറാണി റോജ ഇനി മന്ത്രിക്കസേരയിലിരുന്ന് ആക്ഷനെടുക്കും. ആന്ധ്രാപ്രദേശിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ പുതിയ 25 അംഗ മന്ത്രിസഭയിൽ ആർ.കെ. റോജ ശെൽവമണിയടക്കം നാലു വനിതകളുണ്ട്. വിനോദസഞ്ചാരം, സാംസ്‌കാരികം, യുവജനകാര്യം എന്നീ വകുപ്പുകളാണ് റോജയ്ക്ക് ലഭിച്ചത്. വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിയുടെ തീപ്പൊരി നേതാവായ കെ.ആർ. റോജ രണ്ടാം തവണയാണ് നഗരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

13 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ജഗൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പഴയ മന്ത്രിസഭയിലെ 11 പേരെ നിലനിറുത്തി. അമരാവതിയിൽ നടന്ന പൊതുചടങ്ങിൽ ഗവർണർ ബിശ്വഭൂഷൻ ഹരിചന്ദൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജാതി, സമുദായാടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ പുനഃസംഘടന. പത്തു മന്ത്രിസ്ഥാനങ്ങൾ പിന്നാക്കവിഭാഗങ്ങൾക്കാണ്. മുൻമന്ത്രിസഭയിലേതുപോലെ അഞ്ചുപേർക്ക് ഉപമുഖ്യമന്ത്രിപദം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ACTOR ROJA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.