ന്യൂഡൽഹി: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നിയന്ത്രിക്കുന്ന വിപണികളിലെ വ്യാപാര സമയം ഈമാസം 18 മുതൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയായിരിക്കുമെന്ന് ആർ.ബി.ഐ അറിയിച്ചു. കൊവിഡ് 19 പടർന്നുപിടിച്ചതിനെ തുടർന്നാണ് വ്യാപാര സമയങ്ങളിൽ മുമ്പ് മാറ്റം വരുത്തിയത്. കൊവിഡിന് മുമ്പ് രാവിലെ 9 മണി മുതൽ വ്യാപാരം ആരംഭിച്ചിരുന്നു. നിലവിൽ രാവിലെ 10 മണിക്കാണ് വിപണി ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |