SignIn
Kerala Kaumudi Online
Thursday, 25 April 2024 1.40 AM IST

എരിപുരത്ത് ടാങ്കർലോറി തട്ടുകടയിലേക്ക് ഇടിച്ചു കയറി

photo
എരിപുരത്ത് തട്ടകടയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറിയപ്പോൾ

വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പഴയങ്ങാടി:പാചകവാതക ഇന്ധനവുമായി ബാഗ്ലൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള യാത്രയിൽ പിലാത്തറ പഴയങ്ങാടി കെ.എസ്.ടി.പി.റോഡിൽ പഴയങ്ങാടി എരിപുരം പൊലീസ് കവലയിൽ ടാങ്കർ ലോറി തട്ടുകടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മധുര മീനാക്ഷിപുരം സ്വദേശി ഈശ്വറിന്(46) ആണ് പരിക്കേറ്റത്.ഇദ്ദേഹത്തെ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടം. ട്രാഫിക്ക് സർക്കിളിന് സമിപുള്ള എരിപുരം റോഡിൽ നിന്ന് അമിത വേഗതയിൽ എത്തിയ കാറിനെ അപകടത്തിൽ നിന്ന് ഒഴിവാക്കുവാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട ലോറി തട്ട്കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.കടയിൽ ആളില്ലാത്തതും അപകടത്തിൽ വാഹനത്തിൽ നിന്ന് വാതകചോർച്ചയില്ലാത്തതും കാരണം വൻ അപകടം ഒഴിവായി. എരിപുരത്തെ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൂർണ്ണമായും തകർന്ന നിലയിലാണ്.

പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും. പഴയങ്ങാടി പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.