മരിച്ചത് ഒരു കുടുംബത്തിലുള്ളവർ
കൽപ്പറ്റ: വയനാട്, കാക്കവയലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിത (34), പ്രവീഷിന്റെ അമ്മ പ്രേമലത (62) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ആരവിനെ (രണ്ടര വയസ്) ഗുരുതര പരിക്കോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. കോഴിക്കോട്ട് വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്ത് നിയന്ത്രണംവിട്ട ആൾട്ടോ കാർ സുൽത്താൻ ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന
ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ശ്രീജിതയുടെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും പ്രവീഷിന്റെയും പ്രേമലതയുടെയും മൃതദേഹം കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |