തിരുവനന്തപുരം: മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നതിനിടെ രണ്ട് യുവാക്കളെ ആഡംബര ബൈക്ക് സഹിതം എക്സൈസ് പിടികൂടി. നെടുമങ്ങാട് ആനാട് മുറിയിൽ ഗാർഡ് സ്റ്റേഷൻ, പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണനെന്ന കിരൺ (27) നെടുമങ്ങാട് പെരിങ്ങമ്മല മാന്തുരുത്തി വിജയ് നിവാസിൽ വിച്ചുവെന്ന ബിജിനിനെയുമാണ് (24) അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല, പാലോട് ഭാഗങ്ങളിൽ കഞ്ചാവിന് പുറമേ മറ്റു മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പാലോട് കുശവൂർ ജംഗ്ഷന് സമീപത്ത് നിന്നാണ് ബൈക്കിൽ 0.590 ഗ്രാം എം.ഡി.എം.എ കടത്തികൊണ്ടുവരുന്നതിനിടെ ഇരുവരും പിടിക്കപ്പെട്ടത്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസറായ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകേഷ്, മുഹമ്മദ് മിലാദ്, ഷജീർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. ഇരുവരെയും ബൈക്ക് സഹിതം കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |